കാരുണ്യച്ചിറേകറി ഇവർ ഇന്ന് നാട്ടിലേക്ക്
text_fieldsമനാമ: ഇവർക്ക് ഇന്ന് സന്തോഷത്തിെൻറ സുദിനമാണ്. ഉച്ചക്ക് 1.35ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ യാത്ര തിരിക്കുന്നവരിൽ ഏഴുപേർ നന്ദി പറയുന്നത് ഗൾഫ് മാധ്യമവും മീഡിയവണും, വ്യവസായ പ്രമുഖരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ആവിഷ്കരിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയോടാണ്. ഇൗ പദ്ധതിയിലൂടെ ടിക്കറ്റ് ലഭിച്ചതാണ് ഇവരുടെ യാത്ര സാധ്യമാക്കിയത്.
തൃശൂർ മേത്തല സ്വദേശികളായ കെ.എ. സലിം, ഭാര്യ ഷഹാന സലീം, കൊല്ലം സ്വദേശിനി ഷൈലജ, മകൻ അർഷൽ, തൃശൂർ സ്വദേശിനി നീതു, മകൾ സായ്കൃപ, ആലപ്പുഴ സ്വദേശി രാധിക ശരത് കുമാർ എന്നിവരാണ് ഇന്ന് യാത്രതിരിക്കുന്നത്. യാത്ര സാധ്യമാകുമോ എന്ന് സംശയിച്ചിരുന്ന വേളയിലാണ് സഹായവുമായി മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതി എത്തിയത്.
