15 ടിക്കറ്റ് വാഗ്ദാനം ചെയ്ത് കെ.ജി. ബാബുരാജൻ
text_fieldsമനാമ: പ്രവാസിയുടെ നോവും നൊമ്പരവും അടുത്തറിയുന്ന ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി. ബാബുരാജൻ ഇൗ പ്രതിസന്ധി കാലത്തും അവർക്കൊപ്പമുണ്ട്. ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് 15 ടിക്കറ്റുകൾ വാഗ്ദാനം ചെയ്താണ് പ്രവാസി സമൂഹത്തോടുള്ള തെൻറ സ്നേഹം അദ്ദേഹം പ്രകടമാക്കുന്നത്. ടിക്കറ്റെടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന പാവപ്പെട്ട പ്രവാസികളെ സഹായിക്കുക എന്ന വലിയ ദൗത്യത്തിലാണ് അദ്ദേഹവും കണ്ണിചേരുന്നത്. ജോലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുന്ന അനേകരുടെ പ്രയാസങ്ങൾ മനസ്സിലാക്കിയാണ് അദ്ദേഹം ടിക്കറ്റുകൾ വാഗ്ദാനം ചെയ്തത്.
സൗദി അറേബ്യ-ബഹ്റൈൻ കിങ് ഫഹദ് കോസ്വേയുടെ നിർമാണത്തിൽ പ്രാരംഭ സർവേ, അടിത്തറയൊരുക്കൽ, ക്വാളിറ്റി കൺട്രോൾ എന്നിവയിൽ സിവിൽ എൻജിനീയർ എന്ന നിലയിൽ നേതൃത്വം നൽകിയ സാങ്കേതിക വൈദഗ്ധ്യമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ക്യു.ഇ.എൽ, ക്യു.പി.സി.സി എന്നീ സ്ഥാപനങ്ങളുടെ സാരഥിയുമാണ് അദ്ദേഹം. ഇന്ന് ബഹ്റൈനിൽ കാണുന്ന വേൾഡ് ട്രേഡ് സെൻറർ, സിത്റ ബ്രിഡ്ജ്, ഫിനാൻഷ്യൽ ഹാർബർ, ഫോർ സീസൺ ഹോട്ടൽ, ആൽബ, ശൈഖ് ഇൗസ ബ്രിഡ്ജ്, സിറ്റി സെൻറർ, അൽമൊയിദ് ടവർ, ശൈഖ് ഖലീഫ ബ്രിഡ്ജ്, ബഹ്റൈൻ എയർപോർട്ട്, ബഹ്റൈൻ െപട്രോളിയം തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിനും പങ്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
