ബഹ്റൈനിൽ കാണാതായ വളർത്തുമാനിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 500 ദീനാർ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ
text_fieldsമനാമ: ദിയാർ അൽ മുഹറഖിൽ സ്വദേശി കുടുംബം നിയമപരമായി വളർത്തിയിരുന്ന മാനിനെ കാണാതയതിനെ തുടർന്ന് ഉടമ പാരിതോഷികം പ്രഖ്യാപിച്ചു. തന്‍റെ മാനിനെ കണ്ടെത്തുന്നവർക്കോ അല്ലെങ്കിൽ അത് തിരിച്ചെത്തിക്കാൻ സഹായിക്കുന്നവർക്കോ 500 ദീനാർ പാരിതോഷികമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ഔദ്യോഗിക അനുമതിയോടെ വീട്ടിൽ വളർത്തിവന്ന മാനാണ് ഇതെന്നും വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി അറിയാതെ വാതിൽ തുറന്നപ്പോൾ മാൻ പുറത്തിറങ്ങി ഓടുകയായിരുന്നുവെന്നും ഉടമ പറഞ്ഞു. ദിയാർ അൽ മുഹറഖിലെ ബാരഹ് മേഖലയിൽ കടലിനോട് ചേർന്നുള്ള തുറസ്സായ സ്ഥലത്തേക്കാണ് മാൻ ഓടിമറഞ്ഞത്. ഏകദേശം ഒൻപത് മാസം പ്രായമുള്ള ഈ മാൻ വളരെ ചെറുപ്പം മുതൽ ഈ വീട്ടിൽ വളർന്നതാണ്.
കുടുംബത്തിലെ കുട്ടികളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മാനിനെ കാണാതായതോടെ കുട്ടികൾ വലിയ ദുഃഖത്തിലാണെന്ന് ഉടമ പറഞ്ഞു. സംഭവം നടന്ന സമയം മുതൽ പ്രദേശങ്ങളിലെല്ലാം കുടുംബം തിരച്ചിൽ നടത്തിവരികയാണ്.വിവരങ്ങൾ ലഭിക്കുന്നവർ 33190947 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

