Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി

text_fields
bookmark_border
കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി
cancel
camera_alt

നഥാൻ ഡെറി

Listen to this Article

മനാമ: ബഹ്‌റൈനിലെ അദ് ലിയയിൽനിന്ന് കാണാതായ 12 വയസ്സുകാരനായ മലയാളി വിദ്യാർഥി നഥാൻ ഡെറിയെ 12 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. അദ് ലിയയിലെ ഒരു പാർക്കിൽ കളിച്ചുകൊണ്ടിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതാകുന്നത്. സമയം വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

കാണാതായ വിവരം ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റെയും സ്വദേശികളുടെയും വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ഒടുവിൽ, ചൊവ്വാഴ്ച ഉച്ചയോടെ ഖമീസിലെ ഒരു പെട്രോൾ പമ്പിൽവെച്ച് കുട്ടിയെ ഒരു ഫിലിപ്പിനോ പൗരൻ തിരിച്ചറിയുകയും കുട്ടിയുടെ പിതാവ് ഡെറി ജോർജിനെ വിവരമറിയിക്കുകയുമായിരുന്നു. മകനെ സുരക്ഷിതനായി തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പിതാവ് ഡെറി ജോർജ് പറഞ്ഞു. നഥാൻ ഡെറി ഇന്ത്യൻ സ്കൂൾ ഓഫ് ബഹ്‌റൈനിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Missing Malayali student found
Next Story