യാത്രക്കാരന്റെ മോശം പെരുമാറ്റം; കോഴിക്കോട്-ബഹ്റൈൻ വിമാനം മുംബൈയിലിറക്കി
text_fieldsമനാമ: യാത്രക്കാരന്റെ മര്യാദകെട്ട പെരുമാറ്റത്തെത്തുടർന്ന് കോഴിക്കോട്നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിലിറക്കി. പറന്നുയർന്ന് ഒരു മണിക്കൂറിനു ശേഷമാണ് യാത്രക്കാരൻ വിമാനത്തിനകത്ത് ബഹളം വെക്കുകയും തുടർന്ന് ഫ്ലൈറ്റിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് അടിയന്തരമായി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. യാത്രക്കാരനെയും ലഗേജും സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനുശേഷമാണ് വിമാനം പുറപ്പെട്ടത്. ഇേതത്തുടർന്ന് വിമാനം മൂന്നു മണിക്കൂർ വൈകിയാണെത്തിയത്. ഉച്ചക്ക് 1.20ന് പോകേണ്ട ബഹ്റൈൻ- കോഴിക്കോട് സർവിസും ഇതേത്തുടർന്ന് വൈകി. വൈകീട്ട് 4.15നാണ് വിമാനം പുറപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

