ചെറിയ റോഡപകടങ്ങൾ: പുതിയ സംവിധാനം അഭിനന്ദനീയം –ആഭ്യന്തര മന്ത്രി
text_fieldsജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: ചെറിയ റോഡപകടങ്ങൾ ഇ-ട്രാഫിക് ആപ് വഴി റിപ്പോർട്ട് ചെയ്ത് ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ പരിഹരിക്കുന്ന സംവിധാനം അഭിനന്ദനീയമാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ആദ്യഘട്ടത്തെക്കുറിച്ച് ട്രാഫിക് ഡയറക്ടർ ജനറലിെൻറ റിപ്പോർട്ട് സ്വീകരിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞമാസം 25നാണ് ട്രാഫിക് ജനറൽ ഡയറക്ടേററ്റ് പുതിയ സംവിധാനം നടപ്പാക്കിയത്.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന വിവിധ നടപടികളുടെ ആദ്യഘട്ടമാണ് ഈ പദ്ധതിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
പദ്ധതിയുടെ വിജയത്തിന് പിന്നിൽ പൊതുജന അവബോധവും സഹകരണവും വലിയ പങ്കുവഹിക്കുന്നുണ്ട്. പൊതുഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ജനങ്ങളുടെ സഹകരണത്തിന് വലിയ പ്രാധാന്യമാണുള്ളത്. കൂടാതെ, ഡ്രൈവർമാരുടെ മികച്ച പ്രതികരണവും നടപടിക്രമങ്ങൾ പാലിക്കാനുള്ള അവരുടെ സന്നദ്ധതയും പ്രശംസനീയമാണ്. ചെറിയ ട്രാഫിക് അപകടങ്ങളിൽ 40 ശതമാനത്തിലധികം ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇത് റോഡ് ഉപയോക്താക്കളുടെ അവബോധത്തിെൻറ സൂചനയാണ്.
പദ്ധതിയുടെ വിജയത്തിനായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, ഇൻഷുറൻസ് കമ്പനികൾ, ഇൻഫർമേഷൻ ആൻഡ് ഇ -ഗവൺമെൻറ് അതോറിറ്റി, ബന്ധപ്പെട്ട സുരക്ഷാ ഡയറക്ടറേറ്റുകൾ എന്നിവയുടെ ഏകോപിത നടപടികൾക്ക് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.
ചെറിയ അപകടങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനും അദ്ദേഹം നിർദേശിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

