ബഹ്റൈൻ തൊഴിലന്വേഷകരിൽ ഭൂരിപക്ഷവും സ്ത്രീകളെന്ന് മന്ത്രാലയം
text_fieldsഓൺലൈനായി നടന്ന പ്രവാസി ലീഗല്‍ സെല്‍ യു.കെ ചാപ്റ്റര്‍ രണ്ടാം വാർഷികം
മനാമ: ബഹ്റൈനിലെ തൊഴിലന്വേഷകരുടെ രജിസ്റ്ററിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് തൊഴിൽ മന്ത്രാലയം പാർലമെന്റിൽ. 2024ൽ രജിസ്റ്റർ ചെയ്ത 17,402 ഉദ്യോഗാർത്ഥികളിൽ 12,196 പേരും സ്ത്രീകളാണ്. 5,206 പുരുഷന്മാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എം.പി ജലീല അലവി അൽ സയ്യിദ് ഹസന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്റ്റർ ചെയ്ത ഓരോ പൗരനും 2025 അവസാനിക്കുന്നതിനുമുമ്പ് കുറഞ്ഞത് മൂന്ന് തൊഴിലവസരങ്ങളെങ്കിലും നൽകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നവംബർ 15 വരെ 11,574 ഉദ്യോഗാർത്ഥികൾ മൂന്നോ അതിലധികമോ നേരിട്ടുള്ള അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ 2,172 പേർക്ക് ജോലി ലഭിച്ചു. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ ഇൻഷുർ ചെയ്ത ജീവനക്കാരായി രജിസ്റ്റർ ചെയ്യുമ്പോൾ മാത്രമാണ് നിയമനം കണക്കാക്കുന്നത്.
വേതന പിന്തുണ അവസാനിച്ചതിന് ശേഷം തൊഴിൽ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കും മന്ത്രാലയം മറുപടി നൽകി. വേതനപിന്തുണ അവസാനിച്ചതിനാലാണ് പിരിച്ചുവിടലെങ്കിൽ, ആ സ്ഥാപനത്തിന്റെ വിവരങ്ങൾ തംകീന്‍ കൈമാറുകയും ആ സ്ഥാപനത്തിന്റെ പുതിയ ഒഴിവുകൾ ദേശീയ തൊഴിൽ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യുന്നത് മന്ത്രാലയം തടയുകയും ചെയ്യും. വേതന പിന്തുണ മൂന്നാം വർഷത്തിൽ 30% ആയി കുറയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്ഥാപനം പൂർണമായോ ഭാഗികമായോ അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ, സ്വകാര്യമേഖലയിലെ തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 110 പ്രകാരം ബഹ്റൈനി തൊഴിലാളികൾക്ക് നിയമപരമായ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

