ഇന്ത്യൻ എംബസി വികസിത് ഭാരത് റൺ സംഘടിപ്പിച്ചു
text_fieldsവികസിത് ഭാരത് റണ്ണിൽ പങ്കെടുക്കുന്ന അംബാസഡർ വിനോദ് കെ. ജേക്കബ്
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെയും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വികസിത് ഭാരത് റൺ സംഘടിപ്പിച്ചു. നിരവധി ഇന്ത്യൻ പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു. 'സേവാ പഖ്‌വാഡ'യുടെ ഭാഗമായാണ് റൺ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച സുപ്രധാന പുരോഗതിയുടെ പ്രതിഫലനമായി ഈ കൂട്ടയോട്ടം മാറി. 'രാഷ്ട്ര സേവനത്തിനായി ഓടുക' എന്ന പ്രമേയത്തിൽ 3 കിലോമീറ്റർ ഓട്ടമായിരുന്നു സംഘടിപ്പിച്ചത്. പരിപാടി 'സേവാ ഭാവ്' എന്ന ആദർശം ആഘോഷിക്കുകയും പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത് @ 2047' എന്ന ലക്ഷ്യത്തിന് അനുസൃതമാവുകയും ചെയ്തു. ഏകദേശം 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

