Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ക​വ്​ തെ​ളി​യി​ച്ച...

മി​ക​വ്​ തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ആ​ദ​രി​ച്ചു

text_fields
bookmark_border
മി​ക​വ്​ തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ആ​ദ​രി​ച്ചു
cancel
camera_alt

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​വ്​ തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: മി​ക​വ്​ തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്​​ത്​ മി​ക​വ്​ തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ച​ത്. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

മ​​ന്ത്രി​മാ​ർ, ശൂ​റ കൗ​ൺ​സി​ൽ, പാ​ർ​ല​മെ​ന്‍റ് അ​ധ്യ​ക്ഷ​ന്മാ​ർ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ കൂ​ടാ​തെ തൊ​ഴി​ൽ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ, ചേം​ബ​ർ ഓ​ഫ്​ കോ​​മേ​ഴ്​​സ്​ പ്ര​സി​ഡ​ന്‍റ് സ​മീ​ർ അ​ബ്​​ദു​ല്ല നാ​സ്, വി​വി​ധ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ നേ​താ​ക്ക​ൾ, ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കി​യ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക്​ തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​​മൈ​ദാ​ൻ ന​ന്ദി അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​​ന്‍റെ വ​ള​ർ​ച്ച​ക്കാ​യി പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളും ചി​ന്ത​ക​ളും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി ഉ​പ​യോ​​ഗ​പ്പെ​ടു​ത്താ​ൻ മു​ന്നോ​ട്ടു​വ​ന്ന മി​ക​വ്​ നേ​ടി​യ എ​ല്ലാ​വ​രെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployeesHonorMinistry of Labor
News Summary - Ministry of Labor honors Excellent Employees
Next Story