Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജ്യ​ത്ത് 190...

രാ​ജ്യ​ത്ത് 190 പാ​ർ​ക്കു​ക​ൾ നി​ർ​മി​ച്ചെ​ന്ന് മ​ന്ത്രാ​ല​യം

text_fields
bookmark_border
രാ​ജ്യ​ത്ത് 190 പാ​ർ​ക്കു​ക​ൾ നി​ർ​മി​ച്ചെ​ന്ന് മ​ന്ത്രാ​ല​യം
cancel
camera_alt

ജ​നു​വ​രി​യി​ൽ സ​ന​ദി​ലെ പു​തി​യ പാ​ർ​ക്ക് തു​റ​ന്ന​പ്പോ​ൾ (ഫ​യ​ൽ​ചി​ത്രം)


മ​നാ​മ: ബ​ഹ്‌​റൈ​നി​ലു​ട​നീ​ളം 190 പാ​ർ​ക്കു​ക​ളും ന​ട​പ്പാ​ത​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റീ​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. 18,18,968 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ഈ ​പാ​ർ​ക്കു​ക​ളെ​ല്ലാം കൂ​ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ്ര​മ​ത്തി​നും ഉ​ല്ലാ​സ​ത്തി​നും കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചു. 2035 ഓ​ടെ മ​ര​ങ്ങ​ളു​ടെ എ​ണ്ണം 1.8 ദ​ശ​ല​ക്ഷ​ത്തി​ൽ നി​ന്ന് 3.6 ദ​ശ​ല​ക്ഷ​മാ​കു​ക​യെ​ന്ന ല​ക്ഷ്യ​മ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ന​വ​ത്ക​ര​ണ​പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ശൂ​റ കൗ​ൺ​സി​ൽ അം​ഗം റെ​ധാ മോ​ൺ​ഫ​റാ​ദി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ർ​ബ​ൺ എ​മി​ഷ​ൻ പ​ടി​പ​ടി​യാ​യി കു​റ​ക്കു​ക​യെ​ന്ന ആ​ഗോ​ള ല​ക്ഷ്യ​ത്തി​നൊ​പ്പ​മാ​ണ് രാ​ജ്യം. സീ​റോ കാ​ർ​ബ​ൺ എ​മി​ഷ​ൻ എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി കൈ​കോ​ർ​ക്കു​മെ​ന്ന് രാ​ജ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്.

ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു. ക​ണ്ട​ൽ​കാ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​നും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ട​ൽ​ക്ക​യ​റ്റ​ത്തി​ന് പ​രി​ഹാ​ര​മാ​യും ക​ണ്ട​ൽ സം​ര​ക്ഷ​ണ​ത്തെ കാ​ണു​ന്നു. പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ്ജ സ്രോ​ത​സ്സു​ക​ളി​ലേ​ക്കു​ള്ള മാ​റ്റം പ​ടി​പ​ടി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. ബ​ഹ്റൈ​ൻ പോ​ർ​ട്ട് പൂ​ർ​ണ​മാ​യും സൗ​രോ​ർ​ജ്ജ​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത് ഈ ​മേ​ഖ​ല​യി​ലെ വ​ലി​യ നേ​ട്ട​മാ​ണ്.


ക​ഴി​ഞ്ഞ വ​ർ​ഷം 20,000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​താ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി

മ​നാ​മ: ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 20,000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​താ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ ഡ​യ​റ​ക്​​ട​ർ ഈ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ബൂ​ഐ​നൈ​ൻ അ​റി​യി​ച്ചു.2023ൽ 1094 ​കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി​യും ന​ൽ​കു​ക​യു​ണ്ടാ​യി. റോ​ഡി​നോ​ട്​ ചേ​ർ​ന്ന്​ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ 849 അ​നു​മ​തി​ക​ളും ന​ൽ​കു​ക​യു​ണ്ടാ​യി.

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ 516 അ​ഡ്ര​സ്​ കാ​ർ​ഡും 3017 സി.​ആ​റും അ​നു​വ​ദി​ക്കു​ക​യു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamapark
News Summary - Ministry has constructed 190 parks in the state
Next Story