മന്ത്രിസഭ യോഗം: 1400 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കും
text_fieldsമനാമ: ഹമദ് രാജാവിെൻറ പ്രത്യേക നിര്‍ദേശമനുസരിച്ച് 1400 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. പുതിയ വര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ കിരീടാവകാശിയും മന്ത്രിമാരും രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. കൂടുതല്‍ സമാധാനവും ശാന്തിയും നേടാനും പുരോ ഗതിയുടെ വഴിയില്‍ മുന്നേറാനും സാധിക്കട്ടെയെന്നും അവർ ആശംസിച്ചു. വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചർച്ചയായി. വിപണിയിൽ ആവശ്യമായ പരിശോധനകള്‍ നടത്താനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാനും വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഈജിപ്തിലെ അല്‍ജീസ പ്രവിശ്യയിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ മന്ത്രിസഭ അപലപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഈജിപ്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
അടിസ്ഥാന ഭക്ഷണ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഒഴിവാക്കിയത് ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് വിലയിരുത്തി. ഇതിെൻറ ഭാഗമായി 1400 സര്‍ക്കാര്‍ സേവനങ്ങളെ വാറ്റില്‍ നിന്നൊഴിവാക്കിയത് സംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയത്തിന് കൈമാറി. 2019^2022 കാലത്ത് സാമ്പത്തിക സന്തുലിതത്വം പാലിക്കുന്നതിനുള്ള ആറ് നിര്‍ദേശം നടപ്പാക്കുന്നതിെൻറ പുരോഗതി വിലയിരുത്തി. വരവും ചെലവും സന്തുലിതമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണ് ബന്ധപ്പെട്ട സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. 2022ല്‍ ലക്ഷ്യം നേടുന്ന രൂപത്തിലുള്ള പ്രവര്‍ത്തന പദ്ധതിയാണ് ഇതിനായി രൂപപ്പെടുത്തിയത്. വരവ്^ചെലവ് സന്തുലിതപ്പെടുത്താനുള്ള ബഹ്റൈന്‍ ശ്രമങ്ങള്‍ക്ക് അറബ് മോണിട്ടറി ഫണ്ട് നല്‍കിയ പിന്തുണക്ക് കാബിനറ്റ് നന്ദി രേഖപ്പെടുത്തി. ഹോട്ടല്‍ സേവനങ്ങള്‍ക്കുള്ള സേവന നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. വിനോദ സഞ്ചാരികള്‍ക്കും ഹോട്ടല്‍ മേഖലക്കും കരുത്ത് പകരുന്ന തീരുമാനമായിരിക്കും ഇതെന്ന് അഭിപ്രായപ്പെട്ടു.
67 സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റിപ്പോർട്ട് പ്രത്യേക സമിതിക്ക് വിടാന്‍ തീരുമാനിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. പരിസ്ഥിതികാര്യ സുപ്രീം കൗണ്‍സിലുമായി സഹകരിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും. ബഹ്റൈനിലെ ‘നാഷനല്‍ അതോറിറ്റി ഫോര്‍ ഹെല്‍ത് പ്രൊഫഷന്‍സ് ആൻറ് സര്‍വീസസും’ സൗദിയിലെ ‘ഫുഡ് ആൻറ് ഡ്രഗ്സ് ജനറല്‍ അതോറിറ്റി’യും തമ്മില്‍ സഹകരിക്കുന്നതിന് അംഗീകാരം നല്‍കി. മാലിന്യ സംസ്കരണം, വാതക ചോര്‍ച്ച പരിഹാരം എന്നീ മേഖലകളില്‍ വിദേശ മുതല്‍ മുടക്കില്‍ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കും. യുവജന-കായിക മന്ത്രാലയ സേവനം എല്ലാ യുവാക്കള്‍ക്കും ലഭ്യമാക്കുന്നതിെൻറ ഭാഗമായി നിലവിലുള്ള പ്രായ പരിധി 35 വയസുവരെ നീട്ടാൻ തീരുമാനിച്ചു. യോഗതീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അബ്ദുന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
