മന്ത്രിസഭായോഗം: പെന്ഷന് ഫണ്ട് നിലനിർത്താൻ ത്വരിത നടപടി വേണമെന്ന് ഹമദ് രാജാവ്
text_fieldsമനാമ: പെന്ഷന് ഫണ്ട് നിലനിര്‍ത്തുന്നതിന് ത്വരിത നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ സര്‍ക്കാരിന് നിര്‍ദേശം നല്കി. സഖീര്‍ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സുപ്രധാന വിഷയമായ പെന്ഷന് ഫണ്ട് നിലനിര്‍ത്തുന്നതിനും ഇതിെൻറ പ്രാധാന്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതിനും ശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തില്‍ സുപ്രധാനമായ ഒന്നാണ് പെന്‍ഷനെന്നും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇത്തരം വിഷയങ്ങളില്‍ എല്ലാവര്ക്കും സ്വീകാര്യമായ നിലപാടിത്തെിച്ചേരാനും സാധിക്കേണ്ടതുണ്ട്.
പാര്‍ലമെൻറും ശൂറാ സമിതിയും ചേര്‍ന്ന് സമിതിയുണ്ടാക്കുകയും ഇവര്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതിയുമായി ചേര്‍ന്ന് നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുന:സംഘടിപ്പിക്കാനും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചു. സോഷ്യല്‍ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും പെന്ഷന് ഫണ്ട് ഉറപ്പുവരുത്തേണ്ട മുഖ്യ സംവിധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിയമനിര്‍മാണ സഭയും എക്സിക്യൂട്ടീവും തമ്മില്‍ ഫലപ്രദമായ സഹകരണം ആവശ്യമാണെന്നും ജനാധിപത്യ പ്രക്രിയ നിലനിര്‍ത്തുന്നതില്‍ ഇതിന് പങ്കുണ്ടെന്നും ഹമദ് രാജാവ് പറഞ്ഞു. രാജ്യത്തിെൻറ നേട്ടങ്ങളെ നിലനിര്‍ത്തുന്നതിനും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അന്താരാഷ്ട്ര തലത്തിലും മേഖലയിലും ബഹ്റൈന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് നിലനിര്‍ത്തുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും എല്ലാവരുടെ ശ്രദ്ധയും സഹകരണവും അനിവാര്യമാണ്.
ജനാധിപത്യത്തിെൻറ മാതൃകാപരമായ നേട്ടങ്ങള്‍ ഈ സഹകരണത്തിലൂടെ ഉണ്ടായിട്ടുണ്ട്. തദ്ദേശീയ തൊഴില്‍ ശക്തിയെ ഉപയോഗപ്പെടുത്താനും മനുഷ്യ വിഭവ ശേഷിയെ ശരിയാം വണ്ണം വിലയിരുത്തി അതിനനുസരിച്ച് നീക്കങ്ങള്‍ നടത്താനും സാധിച്ചതായും അദ്ദേഹം വിലയിരുത്തി. രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനും അതുവഴി സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കാനും സാധ്യമായി. യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സമിതിയുടെ 42 ാമത് സമ്മേളനം ബഹ്റൈനില്‍ ആതിഥ്യം നല്കാന് സാധിച്ചതും നേട്ടമാണ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയവരെ അദ്ദേഹം ബഹ്റൈനിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കാബിനറ്റ് യോഗം. സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
