യൂത്ത് സിറ്റി 2030, മന്ത്രിമാർ സന്ദർശിച്ചു
text_fieldsയൂത്ത് സിറ്റി 2030, മന്ത്രിമാരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
മനാമ: ബഹ്റൈനി യുവജനങ്ങൾക്ക് മികച്ച പരിശീലനവും വൈദഗ്ധ്യവും നൽകുന്നതിന് സ്ഥാപിതമായ യൂത്ത് സിറ്റി 2030, മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദർശിച്ചു. യുവജനക്ഷേമ, കായിക മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽമൊഅയ്യാദ്, സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി ആൽ ഖലീഫ, ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സിറാഫി, ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽനുഐമി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ബഹ്റൈനി യുവജനങ്ങളുടെ കഴിവുകൾ പോഷിപ്പിക്കുന്നതിനുള്ള പരിശീലന പദ്ധതികൾ ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തിെന്റ വികസനപ്രക്രിയയിൽ യുവജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് സിറ്റി 2030 പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ ശിൽപശാലകളും ഇവിടെ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

