Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ, സൗ​ദി...

ബ​ഹ്​​റൈ​ൻ, സൗ​ദി മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ, സൗ​ദി മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു സൗ​ദി നി​ക്ഷേ​പ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഫാ​ലി​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റി​യാ​ദി​ൽ ന​ട​ന്ന അ​റ​ബ്​-​ചൈ​നീ​സ്​ വ്യ​വ​സാ​യി​ക​ളു​ടെ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും അ​വ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പു​തി​യ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്​​തു.

അ​റ​ബ്​ രാ​ജ്യ​ങ്ങ​ളും​ ചൈ​ന​യും ത​മ്മി​ൽ വ്യാ​പാ​ര, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം മേ​ഖ​ല​ക്ക്​ ഗു​ണ​ക​ര​മാ​കു​മെ​ന്ന്​ വി​ല​യി​രു​ത്തി. കൂ​ടു​ത​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നി​ടാ​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്നും മ​ന്ത്രി​മാ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സൗ​ദി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​വും അ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ളു​ടെ വേ​ഗ​ത​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ആ​ദി​ൽ ഫ​ഖ്​​റു കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രൂ​ണെ​ സു​ൽ​ത്താ​ൻ ബ​ഹ്​​റൈ​ൻ സ​ന്ദ​​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി

മ​നാ​മ: ബ്രൂ​ണെ​ ദാ​റു​സ്സ​ലാം രാ​ജാ​വ്​ സു​ൽ​ത്താ​ൻ അ​ൽ ഹാ​ജ്​ ഹ​സ​ൻ അ​ൽ ബ​ൽ​ഖി​യ​യും സം​ഘ​വും ബ​ഹ്​​റൈ​ൻ സ​ന്ദ​​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ബ്രൂ​ണെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ അ​ബ്​​ദു​ൽ മ​തീ​ൻ, വി​വി​ധ മ​ന്ത്രി​മാ​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ദേ​​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ​ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ കോ​ർ​ട്ട്​ കാ​ര്യ മ​ന്ത്രി, ധ​ന​കാ​ര്യ മ​ന്ത്രി, നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്, ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ബ​ഹ്​​റൈ​നും ബ്രൂ​ണെ​ ദാ​റു​സ്സ​ലാ​മും ത​മ്മി​ൽ നി​ര​വ​ധി സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​വെ​ച്ചാ​ണ്​ സം​ഘം മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinistersBahrainSaudi Arabia
News Summary - Ministers of Bahrain and Saudi Arabia meet
Next Story