Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതായ്‌ലൻറുമായി ബഹ്‌റൈന്...

തായ്‌ലൻറുമായി ബഹ്‌റൈന് മികച്ച ബന്ധം –പ്രധാനമന്ത്രി

text_fields
bookmark_border
തായ്‌ലൻറുമായി ബഹ്‌റൈന് മികച്ച ബന്ധം –പ്രധാനമന്ത്രി
cancel

മനാമ: തായ്‌ലൻറുമായി ബഹ്‌റൈന് മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ തായ്‌ലൻറ്​ വിദേശ കാര്യ മന്ത്രി ഡോണ്‍ പ്രമുദ്‌വിനായിയെയും സംഘത്തെയും ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനിലേക്ക് മന്ത്രിയെ സ്വാഗതം ചെയ്യുകയൂം ഇരുരാജ്യങ്ങളൂം തമ്മില്‍ നിലനില്‍ക്കുന്ന സഹകരണവും മെച്ചപ്പെട്ട ബന്ധവും അനുസ്മരിക്കുകയും ചെയ്തു. വിവിധ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ഇതിനായി ഉന്നതാധികാര സംയുക്ത സമിതി യോഗങ്ങളുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു. 

തായ്‌ലന്റ് പ്രധാനമന്ത്രിജനറല്‍ പ്രായോറ്റ് ചാന്‍ ഓച്ച നടത്തിയ ബഹ്‌റൈന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഇരുരാജ്യങ്ങളിലെയും നിക്ഷേപകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും സാമ്പത്തിക -വ്യാപാര മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും കൃഷി, ഭക്ഷ്യ സുരക്ഷ, ആരോഗ്യം എന്നീ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ ആരംഭിക്കുന്നതിനും സന്ദര്‍ശനം വഴി സാധിച്ചതായും അദ്ദേഹം അനുസ്മരിച്ചു. ബഹ്‌റൈ​​​െൻറ വളര്‍ച്ചയിലും പുരോഗതിയിലും തായ്‌ലൻറ്​  പ്രവാസികള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലയേറിയതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ച മനം നിറഞ്ഞ സ്വീകരണത്തിന് ഡോണ്‍ പ്രമുദ്‌വിനായി പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsministers meeting- gulf news
News Summary - ministers meeting- bahrin gulf news
Next Story