Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദേശകാര്യ മന്ത്രി...

വിദേശകാര്യ മന്ത്രി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
വിദേശകാര്യ മന്ത്രി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി
cancel

മനാമ: വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി. 14 ാമത് മനാമ ഡയലോഗില്‍ പങ്കെടുക്കാനത്തെിയ മന്ത്രിമാരുമായിട്ടായിരുന്നു കൂടിക്കാഴ്​ച. ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രിമാരായ അലിസ്​റ്റർ ബെര്‍ട്ട്, ടോബിയാസ് എല്‍വിഡ് എന്നിവരുമായായിരുന്നു കൂടിക്കാഴ്​ച. ബ്രിട്ടനും ബഹ്റൈനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. രാഷ്​ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ബഹ്റൈനടക്കമുള്ള മിഡിലീസ്​റ്റ്​ മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ബ്രിട്ട​​​െൻറ പങ്ക് വലുതാണ്. ബഹ്റൈനുമായി ബന്ധം ശക്തമാക്കാന്‍ യു.കെ എപ്പോഴും സന്നദ്ധമാണെന്ന് അലിസ്റ്റര്‍ ബെര്‍ട്ട് പറഞ്ഞു.


ജപ്പാന്‍ വിദേശകാര്യ മന്ത്രി ടാറോ കോനോയുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്​ച നടത്തി. സിംഗപ്പൂര്‍ വിദേശകാര്യ-പ്രതിരോധ കാര്യ സഹമന്ത്രി ഡോ. മുഹമ്മദ് മാലികി ഉസ്മാന്‍, റുമാനിയന്‍ വിദേശകാര്യ സഹമന്ത്രി മോനിക ജോര്‍ജിറ്റ, ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ സ്ട്രാറ്റജിക്കല്‍ ഡയറക്ടര്‍ നികോള റൂഷ്, യൂറോപ്യന്‍ വിദേശ തൊഴിലാളി സംഘടനാ അസി. സെക്രട്ടറി ജോണ്‍ ക്രിസ്​റ്റഫ് ബില്യാര്‍ഡ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്​ചയും ചര്‍ച്ചയും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministers charchaBahrain News
News Summary - ministers charcha-bahrain-bahrain news
Next Story