Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയും കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഗുദൈബിയ പാലസിൽ കൂടിക്കാഴ്ച നടത്തി. ഹമദ് രാജാവിെൻറ ഭരണകാലത്ത് രാജ്യം വിവിധ മേഖലകളിൽ പുരോഗതി നേടിയതായി ഇരുവരും പറഞ്ഞു. രാജ്യത്തിെൻറ വികസന പ്രക്രിയ സജീവമാക്കാൻ സത്വര നടപടി സ്വീകരിക്കും. കൂടുതൽ ജനോപകാര പ്രദമായ പദ്ധതികൾ നടപ്പാക്കും. വിവിധ മേഖലകളിൽ നടപ്പാക്കി വരുന്ന പദ്ധതികൾ ഇരുവരും വിലയിരുത്തി. ജനസേവനം മെച്ചപ്പെടുത്താനും ഗ്രാമങ്ങൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാർ സേവനങ്ങൾ എല്ലായിടത്തും ലഭ്യമാകുന്നുെണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
