ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങി
text_fieldsമനാമ: ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി. ഇന്നലെ അര്‍ധരാത്രിക്കുള്ള വിമാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. ഈ മാസം ഒമ്പതിന് തുടങ്ങിയ പിണറായിയുടെ സന്ദര്‍ശനവേളയില്‍ അദ്ദേഹം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. ഇന്നലെയായിരുന്നു രാജാവുമായുള്ള കൂടിക്കാഴ്ച.
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷികം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹത്തിന് പ്രവാസി സമൂഹം പ്രൗഢോജ്ജ്വലമായ സ്വീകരണവും നല്‍കി. ഇന്നലെ നടന്ന ബഹ്റൈന്‍-കേരള നിക്ഷേപ ഫോറത്തില്‍ അദ്ദേഹം സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും അദ്ദേഹത്തിന്‍െറ സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിണറായി വിജയന്‍ നടത്തുന്ന രണ്ടാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്. ആദ്യം അദ്ദേഹം സന്ദര്‍ശിച്ചത് യു.എ.ഇ ആണ്. ബഹ്റൈന്‍ ഭരണകൂടത്തിന്‍െറ അതിഥിയായാണ് പിണറായി എത്തിയത്. കേരളവും ബഹ്റൈനും തമ്മിലുള്ള നിക്ഷേപ, വ്യാപാര ബന്ധങ്ങളിലും സൗഹൃദത്തിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നാഴികക്കല്ലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
