പദ്ധതികള്‍ക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കി –മന്ത്രി
text_fieldsമനാമ: വിവിധ പദ്ധതികള്‍ക്കായി ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നാലു മാസത്തിനുള്ളില്‍ തന്നെ നഷ്ട പരിഹാരം നല്‍കിയതായി പൊതുമരാമത്ത്-മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തീരുമാനിച്ച പദ്ധതികള്‍ക്കായി 29 വസ്തുവകകളാണ് ഏറ്റെടുക്കേണ്ടി വന്നത്. ഇതില്‍ ഏഴെണ്ണം പൊതുമരാമത്ത് വകുപ്പിനും ആറെണ്ണം മുനിസിപ്പല്‍ വകുപ്പിനും മൂന്നെണ്ണം സാംസ്കാരിക-പാരമ്പര്യ അതോററ്റിക്കും ബാക്കിയുള്ളവ ധനകാര്യ മന്ത്രാലയത്തിനും പാര്‍പ്പിട മന്ത്രാലയത്തിനുമായാണ് ഏറ്റെടുത്തത്.
രാജ്യത്തെ വികസന പ്രവര്‍ത്തനം മുടങ്ങാതിരിക്കുന്നതിനോടൊപ്പം വസ്തുവകകള്‍ ഏറ്റെടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം വേഗത്തില്‍ നല്‍കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ നടപടി. ധനമന്ത്രാലയവുമായി സഹകരിച്ചാണ് നഷ്ട പരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികളെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നാല് മുതല്‍ ആറ് മാസം വരെയാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.
മന്ത്രാലയങ്ങള്‍ ഏതെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച് മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. വിലനിര്‍ണയവുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ ഉടമകള്‍ക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.