ഹോട്ട്പാക്ക് പ്ലാന്‍റ് മന്ത്രി സാറ അല്‍ അമീരി ഉദ്ഘാടനംചെയ്തു
text_fieldsപുതിയ ഹോട്ട്പാക്ക് പ്ലാന്‍റ് ഉദ്ഘാടനംചെയ്ത മന്ത്രി സാറ അല്‍ അമീരി കമ്പനി മേധാവികൾക്കും
മറ്റു അതിഥികൾക്കും ഒപ്പം
ദുബൈ: ഹോട്ട്പാക്ക് 25 കോടി ദിര്‍ഹം ചെലവില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എൻ.ഐ.പി) നിര്‍മിച്ച മാനുഫാക്ചറിങ് പ്ലാന്‍റ് യു.എ.ഇ പൊതുവിദ്യാഭ്യാസ-നൂതന ശാസ്ത്ര സഹമന്ത്രി സാറ അല്‍ അമീരി ഉദ്ഘാടനം ചെയ്തു.
കമ്പനിയുടെ ഏറ്റവും വലിയ പ്ലാന്റാണിത്. 1995ല്‍ പ്രാദേശിക കമ്പനിയായി സ്ഥാപിതമാവുകയും രാജ്യാന്തരമായി വളരുകയും ചെയ്ത ഹോട്ട്പാക്ക്, യു.എ.ഇയുടെ വ്യവസായിക വിജയകഥകളിലെ പ്രധാനപ്പെട്ട ഒരേടാണെന്ന് സാറ അല്‍ അമീരി പറഞ്ഞു. കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കാന്‍ ഓട്ടോമേഷനും 4 ഐ.ആര്‍ സൊലൂഷനുകളും നടപ്പാക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.
ഇന്‍ഡസ്ട്രി 4.0, ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങളിലൂടെ എല്ലാതരം വ്യവസായിക കമ്പനികളെയും ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സർക്കാർ പിന്തുണക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഏറ്റവും വലുതും സാങ്കേതികമായി അത്യന്താധുനികവുമായ സ്ഥാപനം തുറക്കാനായതില്‍ സന്തുഷ്ടരാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. മലിനീകരണം കുറക്കാനുള്ള പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന പ്രതിജ്ഞ പാലിച്ചിട്ടുണ്ട്. പുതിയ പ്ലാന്‍റ് തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഉമര്‍ അഹ്മദ് സുവൈന അല്‍ സുവൈദി, അസി. അണ്ടര്‍ സെക്രട്ടറിമാരായ ഉസാമ അമീര്‍ ഫദല്‍, അബ്ദുല്ല അല്‍ ശംസി, ടെക്‌നോളജി ഡെവലപ്‌മെന്‍റ് ആന്‍റ് അഡോപ്ഷന്‍ ഹെഡ് താരിഖ് അല്‍ ഹാഷ്മി തുടങ്ങിയ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദുബൈ ഇന്‍ഡസ്ട്രീസ് ആന്‍റ് എക്‌സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അല്‍ കമാലി, എക്‌സ്‌പോര്‍ട്ടര്‍ സര്‍വിസ് ഡയറക്ടര്‍ അബ്ദില്‍ റഹ്മാന്‍ അല്‍ ഹുസനി, ദുബൈ ഇന്‍ഡസ്ട്രീസ് ആന്‍റ് എക്‌സ്‌പോര്‍ട്‌സ് സീനിയര്‍ മാനേജര്‍ മുഹമ്മദ് അല്‍മര്‍സൂഖി, ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് എക്‌സി. ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി, ഗ്രൂപ് ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

