കൊറിയൻ അംബാസഡറെ മന്ത്രി സ്വീകരിച്ചു
text_fieldsബഹ്റൈനിലെ റിപ്പബ്ലിക് ഓഫ് കൊറിയൻ അംബാസഡർ ഹിയോൻസാങ് കൂവിനെ വർക്സ് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിക്കുന്നു
മനാമ: ബഹ്റൈനിലെ റിപ്പബ്ലിക് ഓഫ് കൊറിയൻ അംബാസഡർ ഹിയോൻസാങ് കൂവിനെ വർക്സ് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ വർക്സ് മന്ത്രി എടുത്തുപറയുകയും സഹകരണം വർധിപ്പിക്കുന്നതിൽ അംബാസഡറുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
അടിസ്ഥാന സൗകര്യ മേഖലയിലെ സഹകരണ മേഖലകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ ഹിയോൻസാങ് കൂ പ്രശംസിച്ചു. കൂടാതെ, രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വർക്സ് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പുകഴ്ത്തി.

