എൻ.പി.ആർ.എ സേവനങ്ങളെ പ്രശംസിച്ച് മന്ത്രി
text_fieldsആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എൻ.പി.ആർ.എ ആസ്ഥാനം സന്ദർശിക്കുന്നു
മനാമ: നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ) പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞത് നേട്ടമാണെന്ന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. എൻ.പി.ആർ.എ ഓഫിസ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനം നൽകുന്നതരത്തിൽ ഓൺലൈൻ സംവിധാനം കാര്യക്ഷമമാക്കിയതിനെ മന്ത്രി അഭിനന്ദിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകൾക്കുമനുസരിച്ച് എല്ലാ തലത്തിലുമുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ ഇക്കഴിഞ്ഞ കാലയളവിൽ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

