പുതിയ അംബാസഡര്മാരില്നിന്നുംവിദേശകാര്യ മന്ത്രി നിയമന രേഖകള്‍ സ്വീകരിച്ചു
text_fieldsമനാമ: രാജ്യത്തേക്ക് പുതുതായി നിയമിക്കപ്പെട്ട അംബാസഡര്മാരില്നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി നിയമന രേഖകള്‍ സ്വീകരിച്ചു. ബഹ്റൈന്‍ ചുമതലയുള്ള കുവൈത്തിലെ ബെല്‍ജിയം അംബാസഡര്‍ ലിയോ പിട്രസ്, ബഹ്റൈന്‍ അംബാസഡര്‍ ചുമതലയുള്ള കുവൈത്തിലെ ഹോളണ്ട് അംബാസഡര്‍ ലോറന്‍സ് വിസ്്റ്റോഫ്, ബഹ്റൈന്‍ ചുമതലയുള്ള യു.എ.ഇയിലെ റുവാണ്ടന്‍ അംബാസഡര്‍ ഇമ്മാനുവല്‍ ഹട്ജിക, സൗദിയില്‍ റെസിഡൻറായ മാലദ്വീപ് അംബാസഡര്‍ മുഹമ്മദ് ഖലീല്‍, കുവൈത്തില്‍ റെസിഡൻറായ സ്പെയിന് അംബാസഡര്‍ മിഖായേല്‍ ഖൂസി മോറോ അഗീലാര് എന്നിവരില്‍നിന്നുമാണ് അദ്ദേഹം നിയമന രേഖകള്‍ സ്വീകരിച്ച് അംഗീകാരം നല്‍കിയത്. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളുമായി ബഹ്റൈന്‍ പുലര്‍ത്തുന്ന നയതന്ത്ര ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്താന്‍ താല്പര്യമുള്ളതായി അംബാസഡര്‍മാര്‍ വ്യക്തമാക്കി.

