നെസ്റ്റോ ഗുദൈബിയ സ്റ്റോർ സന്ദർശിച്ച് വാണിജ്യ, വ്യവസായ മന്ത്രി
text_fieldsമനാമ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും അനാവശ്യമായ വിലക്കയറ്റം ഇല്ലാതാക്കുന്നതിനുമായി ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ഗുദൈബിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ സന്ദർശനം നടത്തി.
വിപണി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം നടത്തുന്ന കർശനമായ മേൽനോട്ടത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. നെസ്റ്റോ എക്സികൂട്ടീവ് ഡയറക്ടർമാരായ നാദിർ ഹുസൈൻ ബർദസ്താനി, അർഷാദ് ഹാഷിം, ജനറൽ മാനേജർ മുഹമ്മദ് ഹനീഫ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു. ഹൈപ്പർമാർക്കറ്റിലെ വിവിധ വിഭാഗങ്ങളിൽ സന്ദർശിച്ച മന്ത്രി, നിത്യോപയോഗ സാധനങ്ങളുടെ സ്റ്റോക്കും വിലനിലവാരവും നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.
വിപണിയിൽ യാതൊരുവിധത്തിലുള്ള ഉൽപ്പന്ന ദൗർലഭ്യവും ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പുവരുത്തിയ അദ്ദേഹം, ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ മാനേജ്‌മെന്റിന് നിർദേശം നൽകി. ജനങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നെസ്റ്റോ ഗ്രൂപ് നടത്തുന്ന നിരന്തരമായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
എല്ലാ ഉൽപ്പന്നങ്ങളും ആവശ്യമായ സ്റ്റോക്കിൽ കരുതിയിട്ടുണ്ടെന്നും, മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വിപണിയിലെ സുസ്ഥിരത നിലനിർത്താൻ നെസ്റ്റോ പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

