മന്ത്രി മിർസക്ക് രാജ്യാന്തര ഉൗർജ സംഘടന വിശിഷ്ടാംഗത്വം നൽകി
text_fieldsമനാമ: കിംങ്ഡം യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ഹരിതനഗരം, സുസ്ഥിര വസതികളും പുനരുത്പ്പാദന ഉൗർജവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം വൈദ്യുതി, ജല വകുപ്പ് മന്ത്രി ഡോ.അബ്ദുൽ ഹുസയിൻ മിർസ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പുനരുത്പ്പാദന ഉൗർജ നെറ്റ്വർക്കിെൻറ സഹകരണത്തോടെയാണ് സമ്മേളനം നടക്കുന്നത്.
വിവിധ ഗവൺമെൻറ്, സ്വകാര്യ മേഖലകളിലെ ഉയർന്ന വ്യക്തിത്വങ്ങളും ക്ഷണിക്കപ്പെട്ടവരുമാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സുഡാൻ നഗരാസൂത്രണമന്ത്രി ഡോ.ബബേക്കർ അഹ്മദ് ബബേക്കർ അതിഥിയായിരുന്നു. ചടങ്ങിൽ നെറ്റ്വർക്കിെൻറ പ്രസിഡൻറ് ഡോ. അലി സായെഗ്മന്ത്രി ഡോ.അബ്ദുൽ ഹുസയിൻ മിർസയുടെ ഇൗ രംഗത്തുള്ള പ്രവർത്തനമികവിനെ അടിസ്ഥാനമാക്കി ഉൗർജ രാജ്യാന്തര െനറ്റ്വർക്കിൽ അംഗത്വം നൽകി ആദരിക്കുന്നതായി അറിയിച്ചു. ബഹ്റൈനിലെ സുസ്ഥിര ഉൗർജ മേഖലയെ കുറിച്ചും സുസ്ഥിര വികസനത്തിൽ നേതൃനിരയുടെ പ്രാധാന്യത്തെകുറിച്ചും മന്ത്രി മിർസ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
