മന്ത്രി മണിയുടെ ആദ്യ ബഹ്റൈൻ സന്ദർശനത്തെ ഉറ്റുനോക്കി ആരാധകരും വിമർശകരും
text_fieldsമനാമ: കേരളത്തിെൻറ പുനർനിർമ്മാണത്തിനുവേണ്ടിയുളള പ്രവാസ ലോകത്തിെൻറ ഉദാര സംഭാവനകൾ സ്വീകരിക്കുന്നതിന് മന്ത്രി എം. എം. മണി ഇൗ മാസം 18 ന് ബഹ്റൈനിൽ എത്തുേമ്പാൾ സന്ദർശന വാർത്തയും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മന്ത്രി മണിയുടെ സന്ദർശനത്തിന് എതിരെ കോൺഗ്രസ് അനുകൂല യുവജന സംഘടനയാണ് ആദ്യവെടി പൊട്ടിച്ചത്.
എന്നാൽ കോൺഗ്രസ് ഒൗദ്യോഗിക സംഘടന മന്ത്രിയുടെ സന്ദർശനം വിവാദമാക്കേണ്ടതില്ലെന്നും കേരളത്തിെൻറ പുനർനിർമ്മാണത്തിന് വേണ്ടിയുള്ള വിഷയമായതിനാൽ രാഷ്ട്രീയ വിത്യാസങ്ങൾ മാറ്റിവെക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഒ.െഎ.സി.സി ഗ്ലോബൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ രാജു കല്ലുംപുറം പരിപാടിയുടെ വിജയത്തിനായി മുൻനിരയിലുമുണ്ട്. അതേസമയം മന്ത്രി മണിക്കെതിരായ വിമർശനങ്ങളുമായി ചില കോൺഗ്രസ് അനുഭാവികൾ വാട്ട്സാപ്പ് സന്ദേശങ്ങളുമായി രംഗത്തുണ്ട്. മുന്നറിയിപ്പുകൾ ഇല്ലാതെ ഡാമുകൾ തുറന്നുവിട്ട് പ്രളയമുണ്ടാക്കിയ മന്ത്രി പ്രളയനഷ്ടത്തിെൻറ പേരിൽ ഫണ്ട് പിരിക്കാൻ എത്തുന്നുവെന്ന വിമശനങ്ങളും അവർ മുന്നോട്ട് വക്കുന്നു. പഴയ ‘വൺ, ടു,ത്രീ പ്രസംഗവും ചിലർ ഒാർമ്മിപ്പിക്കുന്നു.
അതേസമയം വിമർശകർക്ക് മറുപടിയുമായി ‘മണിയാശാ’െൻറ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികളും സാധാരണക്കാരും കൂടുതലുള്ള ബഹ്റൈനിൽ അവരുടെ പ്രതിനിധി എന്ന നിലക്ക് വരാൻ ഏറ്റവും കൂടുതൽ യോഗ്യത മന്ത്രി മണിക്ക് തന്നെയെന്നാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ വാട്ട്സാപ്പ് കുറിപ്പുകൾ. ഡാമുകൾ തുറന്നുവിട്ട വിഷയത്തിൽ മന്ത്രി മണിയെ ക്രൂശിക്കുന്നതിൽ അർഥമില്ലെന്നും കേന്ദ്രസർക്കാർപോലും ഇൗ വിഷയത്തിൽ കേരള സർക്കാർ കൈക്കൊണ്ട നിലപാടിനൊപ്പമാണെന്നും മണി അനുകൂലികൾ പറയുന്നു. ഭരണനിർവ്വഹണത്തിൽ പ്രത്യേകിച്ചും വൈദ്യുതി മേഖലയിൽ കൃത്യമായ സാമർഥ്യം തെളിയിച്ച മന്ത്രിയാണിതെന്നും അവർ ഒാർമ്മിപ്പിക്കുന്നു.
എന്തായിരുന്നാലും എന്നും വാർത്താതാരമായ മണിയാശാെൻറ പൊതുപരിപാടികളിൽ പെങ്കടുക്കാൻ ജനത്തിെൻറ ഒഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മന്ത്രിയെ നേരിൽ കണ്ട് സംഭാവനകൾ കൈമാറാനുള്ള അവസരം ഉണ്ടാകുമെന്ന സംഘാടകരുടെ അറിയിപ്പിനോട് പ്രവാസികളുടെ അനുകൂല പ്രതികരണങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. 19 ന് പകൽ 11 മുതൽ ഒരു മണിവരെയാണ് കേരളീയ സമാജത്തിൽ ഇതിനുള്ള പ്രത്യേക സെഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
