ടൂബ്ലി മലിനജല പ്ലാൻറ് വികസന പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി
text_fieldsമനാമ: ടൂബ്ലി മലിനജല പ്ലാൻറ് വികസന പ്രവര്‍ത്തനം പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിെൻറ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. നിലവിലുള്ള ശുചീകരണ ശേഷി വര്‍ധിപ്പിക്കുകയും അതുവഴി ദിനേന നാലുലക്ഷം ക്യൂബിക് മീറ്റര്‍ മലിന ജലം ശുചീകരിക്കാനും സാധിക്കും. നിലവില്‍ രണ്ടുലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് ശുചീകരിക്കാന്‍ സാധിക്കുന്നത്.
നിലവിലുള്ള ശുചീകരണ പ്ലാൻറിനോട് ചേര്‍ന്നാണ് പുതിയ പ്ലാൻറ് സ്ഥാപിക്കുന്നത്. ഭൂമിക്കടിയില്‍ 21 മീറ്റര്‍ ആഴത്തില്‍ മലിനജലം സംഭരിക്കാനും പിന്നീട് ശുചീകരണ പ്ലാൻറിലേക്ക് എത്തിക്കാനും സാധിക്കും. പ്രാഥമിക ശുചീകരണം, രണ്ടാംഘട്ട ശുചീകരണം, മൂന്നാംഘട്ട ശുചീകരണം എന്നിവക്കുള്ള യൂനിറ്റുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തില്‍ മലിനജലം ശുചീകരിച്ച് ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

