ഉൗർജ നിക്ഷേപ ഫോറത്തിന് തുടക്കമായി
text_fieldsമനാമ:ഉൗർജ നിക്ഷേപ ഫോറത്തിനും ഇതോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷനും തുടക്കമായി. ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടി വൈദ്യുതി^ജല കാര്യ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ ഉദ്ഘാടനം ചെയ്തു. ‘എയ്ജ്’ കമ്പനി തംകീനുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിൽ മൊറോക്കോ ഉൗർജ, ഖനി, ജല, സുസ്ഥിര വികസന മന്ത്രി അസീസ് റെബ്ബ പെങ്കടുത്തു. സുസ്ഥിര ഉൗർജ രംഗത്തുള്ള വിദഗ്ധരും നിക്ഷേപ സ്ഥാപനങ്ങളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഇത്തരം പരിപാടികൾ നടത്താൻ ബഹ്റൈൻ ഭരണകൂടം നൽകുന്ന പിന്തുണക്ക് മന്ത്രി മിർസ നന്ദി രേഖപ്പെടുത്തി. സൗരോർജത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ വിവിധ മന്ത്രാലയങ്ങൾ ശ്രമം നടത്തുന്നതായി മന്ത്രി പറഞ്ഞു. 2014ൽ തന്നെ ബഹ്റൈനിൽ സുസ്ഥിര ഉൗർജ യൂനിറ്റ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
