മന്ത്രിസഭാ യോഗം: ഹമദ് രാജാവി​െൻറ വിദേശ സന്ദര്‍ശനം വിജയകരമെന്ന് വിലയിരുത്തൽ

10:00 AM
14/05/2019
മന്ത്രിസഭാ യോഗത്തിൽനിന്ന്​

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വിദേശ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. ബ്രിട്ടണ്‍, ഉത്തര അയര്‍ലന്‍റ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഹമദ് രാജാവ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്.

ബ്രിട്ടനിലെ ‘എലിസബത്ത് രാജ്ഞി രണ്ടു’മായി കൂടിക്കാഴ്​ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സഹകരണവും ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഹമദ് രാജാവി​​െൻറ ഈജിപ്ത് സന്ദര്‍ശനവും പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായുള്ള കൂടിക്കാഴ്​ചയും ചര്‍ച്ച ചെയ്തു. അറബ് മേഖലയിലെ വിവിധ വിഷയങ്ങളില്‍ യോജിച്ച നീക്കം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.

പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനവും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി കൂടിക്കാഴ്​ചയും മന്ത്രിസഭ ചര്‍ച്ച ചെയ്തു. കുവൈത്തുമായി ബന്ധം ശക്തമാക്കാനും സഹകരണം വ്യാപിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ ഏറെ ഫലപ്രദമായിരുന്നുവെന്ന് വിലയിരുത്തി. പാര്‍ലമെന്‍റും ശൂറാ കൗണ്‍സിലും സര്‍ക്കാരുമായി മികച്ച സഹകരണം വാഗ്ദാനം ചെയ്തത് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പൊതു ബജറ്റിന് പാര്‍ലമെന്‍റും ശൂറാ കൗണ്‍സിലും അംഗീകാരം നല്‍കിയത് നേട്ടമാണ്. പാര്‍ലമെന്‍റും ശൂറാ കൗണ്‍സിലും സര്‍ക്കാരി​​െൻറ പ്രവര്‍ത്തനത്തിന് നല്‍കുന്ന അംഗീകാരത്തിന് കാബിനറ്റ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്തിയ സൗദി അറേബ്യക്ക് കാബിനറ്റ് ആശംസകള്‍ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ടെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ വ്യാപാരക്കപ്പലിന് നേരെയുണ്ടായ അക്രമത്തെ മന്ത്രിസഭ അപലപിച്ചു. ചെമ്മീന്‍ പിടുത്തക്കാര്‍ക്ക് അനുകൂലമായ രൂപത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ സ്വദേശി കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. 326 ദശലക്ഷം ദിനാറി​​െൻറ 86 പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി അറിയിച്ചു. റോഡ്സ്, മലിനജല, നിര്‍മാണ പദ്ധതികളാണ് ഈയിനത്തിലുള്ളത്.

കൂടാതെ 67 ദശലക്ഷം ദിനാറി​​െൻറ 93 പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നിയമങ്ങളില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചു. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ.യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Loading...
COMMENTS