Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദേശകാര്യ മന്ത്രി...

വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ബഹ്​റൈനിലെത്തി

text_fields
bookmark_border
വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ബഹ്​റൈനിലെത്തി
cancel

മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ രണ്ട്​ ദിവസത്തെ സന്ദർശനത്തിന്​ ബഹ്​റൈനിൽ എത്തി. അന്താരാഷ്​ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

ത്രിരാഷ്​ട്ര സന്ദർശനത്തി​​െൻറ ഭാഗമായാണ്​ വിദേശകാര്യ മന്ത്രി ബഹ്​റൈനിൽ എത്തിയത്​. ബഹ്​റൈന്​ പുറമേ, യു.എ.ഇ, സീഷെൽസ്​ എന്നിവയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്​. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തി​െൻറ ആദ്യ ബഹ്​റൈൻ സന്ദർശനമാണ്​ ഇത്​. പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ സർക്കാരി​െൻറയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം ബഹ്​റൈൻ സർക്കാരിനെ അറിയിക്കും. ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്യും. ബുധനാഴ്​ച അദ്ദേഹം യു.എ.ഇയിലേക്ക്​ പോകും. 27,28 തീയതികളിലാണ്​ സീഷെൽസ്​ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story