Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനി വേൾഡ് കപ്പ്: ബഹ്റൈനിൽ ഫ്രാൻസിന് കിരീടം

text_fields
bookmark_border
മിനി വേൾഡ് കപ്പ്: ബഹ്റൈനിൽ ഫ്രാൻസിന് കിരീടം
cancel
camera_alt

സഗയ എഫ്.സി സംഘടിപ്പിച്ച മിനി വേൾഡ് കപ്പിൽനിന്ന്

മനാമ: ബഹ്‌റൈനിൽ സഗയ എഫ്.സി സംഘടിപ്പിച്ച മിനി വേൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഫ്രാൻസ് ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ മുഹമ്മദ് കമാൽ നേതൃത്വം നൽകിയ പോർച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അശ്വദേവ് നയിച്ച ഫ്രാൻസ് കിരീടം ചൂടിയത്. ഫ്രാൻസ്, അർജന്റീന, പോർച്ചുഗൽ, ബ്രസീൽ എന്നീ നാല് ടീമുകളിലായി നാൽപ്പതോളം കളിക്കാർ ടൂർണമെന്റിൽ മാറ്റുരച്ചു. അക്ഷയ് ജയൻ കണ്ണൂർ കളി നിയന്ത്രിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത പോർച്ചുഗൽ നായകൻ മുഹമ്മദ് കമാലിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി (മാൻ ഓഫ് ദി ടൂർണമെന്റ്) തിരഞ്ഞെടുത്തു. രാഹുൽ ആലണ്ടി മികച്ച ഡിഫൻഡറായും, അർജുൻ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

ഫെയർ പ്ലേ അവാർഡിന് റെജി വർഗീസ് നിലമ്പൂർ അർഹനായി. ജലീൽ മാട്ടൂൽ, രാഹുൽ ആലണ്ടി, റെജി വർഗീസ് നിലമ്പൂർ, നെൽസൺ, അനുരേഷ്, റിയാസ്, സലിം തിരുവത്ര, ഷറഫ് മാട്ടൂൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും കമാൽ മുഹിയുദ്ദീൻ, ഹരി പൊന്നത്ത്, ഇക്ബാൽ, ഹാരിസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mini World Cup: France wins title in Bahrain
Next Story