മനം മയക്കി ഗാർഡൻ ഷോ; ഇന്ന് അവസാന ദിവസം
text_fieldsഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഗാർഡൻ ഷോ
മനാമ: സല്ലാക്കിലെ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ചിരിക്കുന്ന ഗാർഡൻ ഷോ കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നുള്ള കാർഷികോൽപന്നങ്ങളുടെ പ്രദർശനത്തിനും വിൽപനക്കുമായി നിരവധി സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മൊറോക്കോ, സിറിയ, ഗ്രീസ്, കെനിയ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ബഹ്റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളുണ്ട്. ബഹറിൻ ഫാമേഴ്സിന്റെ സ്റ്റാളുകളിൽ ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള പച്ചക്കറികളും സലാഡുകളും പഴവര്‍ഗങ്ങളും ലഭിക്കും.
വിവിധ രൂപത്തിൽ വെട്ടിയൊതുക്കിയ ബോൺസായി മരങ്ങളും വിവിധ വർണങ്ങളിലുള്ള പൂക്കളുകളും വ്യത്യസ്തങ്ങളായ ആന്തൂറിയം പൂക്കളുകളും ഇവിടത്തെ നഴ്സറികളിൽ പ്രദർശനത്തിനും വിൽപനക്കും വെച്ചിട്ടുണ്ട്. ഹൈഡ്രോപോണിക് കൃഷിയെക്കുറിച്ച് വിശദമായി ആളുകൾക്ക് പരിചയപ്പെടുത്തുകയും അവയുടെ ഉൽപാദന രീതികൾ വിശദീകരിക്കുകയും ചെയ്യുന്ന സ്റ്റാളുകൾ ആകർഷകമാണ്.
ഫുഡ് കോർണറുകൾ, കോഫി ഷോപ്പുകൾ, ഫോട്ടോ ഷൂട്ട് ഏരിയകൾ, കുട്ടികൾക്കു വേണ്ടി ടാറ്റൂ കളറിങ്, കളിസ്ഥലങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയുടെ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ആൻഡ് ചേഞ്ച്, ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ്, മിനിസ്റ്റർ ഓഫ് എജുക്കേഷൻ, മിനിസ്റ്റർ ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അഗ്രികൾച്ചർ തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ സ്റ്റാളുകളും എക്സിബിഷനിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.