‘മിലാപ്പ് 26' കുടുംബസംഗമം
text_fields'മിലാപ്പ് 26' കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച "മിലാപ്പ് 26" കുടുംബ സംഗമം സ്നേഹബന്ധങ്ങളുടെ പുനസംഗമമായി ശ്രദ്ധേയമായി. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി കലാവിരുന്നിന്റെയും സൗഹൃദത്തിന്റെയും അപൂർവ സംഗമമായി മാറി. ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം നിർവഹിച്ചു.
വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സലീം തളങ്കര, കെ. പി. മുസ്തഫ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്തായ എന്നിവർ ആശംസകൾ നേർന്നു. ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. ഫർജാന അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. തുടർന്ന്, മാസ്റ്റർ കിഡ്സ് അബാക്കസിൽ എലൈറ്റ് വേൾഡ് റെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താൻ മുജീബിനെ കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് പരിശീലനം നൽകുന്നതിലും വിവിധ അവതരണങ്ങൾ ഏകോപിപ്പിക്കുന്നതിലും ഹനീഫ വെള്ളികുളങ്ങര കാഴ്ചവെച്ച ആത്മാർത്ഥ സേവനവും സംഘാടന മികവും ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. ഇസ്ഹാഖ് സ്വാഗതവും ട്രഷറർ സുബൈർ കെ കെ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

