‘മികവ് 2024’ വിജയികൾക്കുള്ള ആദരവും കുടുംബസംഗമവും ഇന്ന്
text_fieldsമനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ടീൻ ഇന്ത്യ ബഹ്റൈനുമായി ചേർന്ന് സംഘടിപ്പിക്കുന്ന അനുമോദന സദസ്സും കുടുംബസംഗമവുംഇന്നു നടക്കും. ഈ വര്‍ഷത്തെ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കും. ‘മികവ് 2024’ എന്ന ചടങ്ങ് വൈകീട്ട് 6.30ന് സിഞ്ചിലുള്ള ഫ്രന്റ്സ് കേന്ദ്ര ആസ്ഥാനത്താണ് നടക്കുക.
വിദ്യാഭ്യാസ-കരിയർ രംഗത്തെ പ്രമുഖ കൗൺസിലറും ഗ്രന്ഥകാരനുമായ യാസർ ഖുതുബ് മുഖ്യപ്രഭാഷണം നടത്തും.
ഇബ്നുൽ ഹൈതം സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഷക്കീൽ അഹ്മദ് ആസ്മി, ഇന്ത്യൻ സ്കൂൾ എക്സി.കമ്മിറ്റി വൈസ് ചെയർമാൻ ഡോ. ഫൈസൽ, ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി എന്നിവർ പങ്കെടുക്കുമെന്ന് ടീൻസ് ഇന്ത്യ വിങ് സെക്രട്ടറി അനീസ് വി.കെ അറിയിച്ചു.

