മൈഗ്രന്റ് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ വാർഷികാഘോഷം
text_fieldsമൈഗ്രന്റ് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഭാരവാഹികൾ
മനാമ: പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യൻ കാത്തലിക് അസോസിയേഷന്റെ പത്താമത് വാർഷികാഘോഷം ആഗസ്റ്റ് ഒമ്പതിന് എറണാകുളത്ത് കലൂരുള്ള റിന്യൂവൽ സെന്ററിൽ നടക്കും. ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. ജോയ് മേനാച്ചേരി, ഫാ. ജോൺ ബ്രിട്ടോ, ജോർജ് തോമസ്, രഞ്ജിത് പുത്തൻപുരക്കൽ, ബാബു തങ്ങളത്തിൽ, ഡേവിസ് ടി.വി, ജോഷി ജോസ്, റെനീഷ് പോൾ, റിച്ചാർഡ്, ജിക്സൺ ജോസ്, ഡിക്സൺ ഇലഞ്ഞിക്കൽ, മാത്യു പുത്തൻപുരക്കൽ, ദീപു ഡൊമിനിക്, റെജി സേവ്യർ, ജോസ് ജോസഫ് എന്നിവർ വാർത്തക്കുറിപ്പിലാണ് വിവരം അറിയിച്ചത്. നാട്ടിലും വിവിധ ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലുംനിന്നുള്ള പ്രവാസികൾ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ മിക്കയിലെ അംഗങ്ങളുടെ മക്കൾക്കായി ബിഷപ് കാമിലോ ബലിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ്, തണൽ കുടുംബസഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനം ബിഷപ് മാർ തോമസ് തുരുത്തിമറ്റം നിർവഹിക്കും. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കും. പ്രവാസികളും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയവരുമായ കത്തോലിക്ക വിശ്വാസികളുടെ സംഘടനയാണ് മിക്കാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

