കൈകോർത്ത് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻററും ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലും
text_fieldsമിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിന്റെയും ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിന്റെയും
പങ്കാളിത്ത കരാറൊപ്പിടൽചടങ്ങിൽനിന്ന്
മനാമ: ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബഹ്റൈനിലെ മെഡിക്കൽ ഗ്രൂപ്പുകളായ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും (എം.ഇ.എം.സി) ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലും (ബി.എസ്.എച്ച്) കൈകോർക്കുന്നു.
സമൂഹത്തിന് ഉയർന്ന നിലവാരമുള്ള വൈദ്യപരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം. ഇരുസ്ഥാപനങ്ങളുടെയും പ്രശസ്തിയും ഐഡന്റിറ്റിയും നിലനിർത്തിത്തന്നെ കഴിവുകളെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്.
വിവിധതരം രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിച്ച സമഗ്രമായ ആരോഗ്യപരിഹാരങ്ങൾ, കേന്ദ്രീകൃതമായ സമീപനത്തിലൂടെ മെച്ചപ്പെട്ട പരിചരണം, നിരവധി സ്പെഷാലിറ്റികൾ വികസിപ്പിച്ച സേവനങ്ങൾ, ബി.എസ്.എച്ചിലെ വിവിധ സ്പെഷലിസ്റ്റുകളുടെ വിപുലമായ വൈദഗ്ധ്യം, മെച്ചപ്പെട്ട ആരോഗ്യഫലങ്ങൾ നൽകുന്ന ആധുനിക ചികിത്സാരീതികളും മാർഗങ്ങളും എന്നിവയെല്ലാം ഈ സഹകരണത്തിലൂടെ എം.ഇ.എം.സിയിൽ ലഭിക്കും.
ഹിദ്ദ്, മുഹറഖ്, അംവാജ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ആരോഗ്യഗുണമേന്മയോടൊപ്പം താങ്ങാനാവുന്ന വിലയിൽ വിട്ടുവീഴ്ചയുമില്ലാതെ മികച്ച പരിചരണം എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ മറ്റൊരു ലക്ഷ്യമെന്ന് എം.ഇ.എം.സി മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

