മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻ്റർ 12-ാം വാർഷികം: കമ്മ്യൂണിറ്റി വാക്കത്തോണോടെ ആഘോഷിച്ചു
text_fieldsമിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻ്റർ വാർഷികാഘോഷത്തിൽ നിന്നുള്ള ദൃശ്യം
മനാമ: മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻ്റർ (MEM) തങ്ങളുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കമ്മ്യൂണിറ്റി വാക്കത്തോൺ - 'ഖത്വ' (Khatwa) സീസൺ 3 ശ്രദ്ധേയമായി. ഹിദ്ദിലെ പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്കിൽ വെച്ചാണ് പരിപാടി നടന്നത്. ചെയർമാൻ ഡോ. വർഗീസ് കുര്യൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി കുടുംബങ്ങളും കമ്മ്യൂണിറ്റി അംഗങ്ങളും ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.
സൗജന്യ ആരോഗ്യ പരിശോധനകൾ, സുംബ സെഷനുകൾ, ബോളിവുഡ് ഡാൻസ്, വിവിധ ഗെയിമുകൾ, റാഫിൾ ഡ്രോ എന്നിങ്ങനെ പരിപാടികൾ നടന്നു. ആദ്യമെത്തിയ 200 പേർക്ക് ടീ-ഷർട്ടുകളും തൊപ്പികളും നൽകി. കൂടാതെ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ, ലഘുഭക്ഷണം, ഗിഫ്റ്റുകൾ എന്നിവയും വിതരണം ചെയ്തു.
വി.കെ.എൽ ഹോൾഡിംഗ്‌സ് & അൽ നമൽ ഗ്രൂപ്പ്, കംഗാരു കിഡ്‌സ് സ്‌കൂൾ, ലിവ സ്‌കിൻ & സ്‌കൾപ്‌റ്റ് മെഡിക്കൽ സെന്റർ, മെട്രിക്സ് ഗെയിമിംഗ്, ലുലു ഹിദ്ദ്, എലവ് മീഡിയ & ഇവന്റ്‌സ്, മീഡിയബോക്‌സ് ഓഫീസ്, ഡെൽമറൈൻ, റേഡിയോ സ്‌പോൺസർ ലൈവ് എഫ്എം 107.2 എന്നിവരടക്കം സ്പോൺസർമാരോടും പങ്കാളികളോടും എം.ഇ.എം നന്ദി അറിയിച്ചു.
സമൂഹ ക്ഷേമം, പ്രതിരോധ ആരോഗ്യ സംരക്ഷണം, അർത്ഥവത്തായ ആരോഗ്യ സംരംഭങ്ങളിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരൽ എന്നിവയോടുള്ള എം.ഇ.എമ്മിന്റെ പ്രതിബദ്ധതയാണ് വിജയകരമായ പരിപാടിയിൽ പ്രതിഫലിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

