‘മിദാദ്’ ലോഗോ പ്രകാശനം ചെയ്തു
text_fields
‘മിദാദ്’ ലോഗോ പ്രകാശനചടങ്ങിൽനിന്ന്
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രബോധനപ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിച്ച ‘മിദാദ്’ വെബ് സൈറ്റിന്റെ ലോഗോ പ്രകാശനം സെന്റർ ശാസ്ത്രീയവിദ്യാഭ്യാസവിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി നിർവഹിച്ചു.
പ്രവർത്തകരുടെ സാഹിത്യപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും അത് പ്രബോധനപ്രവർത്തനങ്ങളിൽ സഹായകരമാക്കാനും ഈ സംരംഭം ഏറെ സഹായിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞു. വസീം അഹ്മദ് അൽ ഹികമി, സജ്ജാദ് ബിൻ അബ്ദു റസാഖ്, ഹംസ റോയൽ, ബിനു ഇസ്മായിൽ, കോയ ബേപ്പൂർ, അബ്ദുൽ ഗഫൂർ ഉമ്മുൽഹസ്സം എന്നിവർ സന്നിഹിതരായിരുന്നു. ഷാഹിദ് യൂസഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

