ഉച്ച വിശ്രമ നിയമം മൂന്ന് മാസത്തേക്ക് നീട്ടി ബഹ്റൈൻ
text_fieldsമനാമ: ബഹ്റൈനിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള വേനൽക്കാല തൊഴിൽ നിരോധനം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും. മൂന്ന് മാസത്തേക്ക് ജോലി നിരോധന കാലയളവ് നീട്ടാൻ കാബിനറ്റാണ് തീരുമാനിച്ചത്. ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഉച്ചക്ക് 12 മണി മുതൽ നാലുവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
നിയമലംഘകർക്ക് പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടിവരും. 2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വേനൽക്കാല തൊഴിൽ നിരോധനം നടപ്പാക്കിയതിന്റെ അനന്തരഫലങ്ങൾ സംബന്ധിച്ച് സാമൂഹിക സേവനങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി സമർപ്പിച്ച നിവേദനം അംഗീകരിച്ചാണ് കാബിനറ്റിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

