Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മ​ധു​മ​യ​മാ​യ് പാ​ടാം’ എം.ജി. ശ്രീകുമാർ സംഗീതനിശ; ടിക്കറ്റ് ഡിസ്കൗണ്ട് ഓഫർ നാളെക്കൂടി മാത്രം

text_fields
bookmark_border
M.G. Sreekumar Musical Program
cancel
camera_alt

‘മധുമയമായ് പാടാം’ കോർപറേറ്റ്​ കാറ്റഗറി ടിക്കറ്റ്​ സാമൂഹികപ്രവർത്തകനും ലോകകേരള സഭാംഗവുമായ സുബൈർ കണ്ണൂർ​ ഏറ്റുവാങ്ങുന്നു

മനാമ: ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 18ന് ഏഷ്യൻ സ്കൂൾ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മ​ധു​മ​യ​മാ​യ് പാ​ടാം’ മെ​ഗാ സം​ഗീ​ത പ​രി​പാ​ടിയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു. ‘മധുമയമായ് പാടാം’ സംഗീതനിശയുടെ ടിക്കറ്റുകൾ വനാസ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. തിങ്കളാഴ്ചവരെ 15 ശതമാനം ഡിസ്കൗണ്ടോടെ ഏളീ ബേഡ് ഓഫർ ലഭ്യമാണ്.

ടിക്കറ്റുകൾക്ക് 34619565 നമ്പറിൽ വിളിക്കാം.എം.ജി. ശ്രീകുമാർ ചലച്ചിത്ര ഗാനരംഗത്തെത്തിയതിന്റെ നാല് സുന്ദരദശകങ്ങളുടെ ആഘോഷം കൂടിയാകും ‘മ​ധു​മ​യ​മാ​യ് പാ​ടാം’. എം.ജിയോടൊപ്പം വ​ൻ താ​ര​നി​ര​യാ​ണ് പവിഴദ്വീപിലെ​ത്തു​ന്ന​ത്. വേ​റി​ട്ട ആ​ലാ​പ​ന ശൈ​ലി​കൊ​ണ്ട് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ വി​ധു പ്ര​താ​പ്, ‘നീ ഹിമമഴയായ്....’ അടക്കം പുതുപുത്തൻ ഗാനങ്ങളിലൂടെ മ​ല​യാ​ള സം​ഗീ​ത​രം​ഗ​ത്തെ വി​സ്മ​യ​മാ​യി മാ​റി​യ നിത്യ മാമ്മൻ, അ​വ​ത​ര​ണ മി​ക​വി​ൽ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത താ​രം മി​ഥു​ൻ ര​മേ​ഷ്, റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യി മാ​റി​യ ലിബിൻ സഖറിയ, അസ്‍ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ഈ സം​ഗീ​ത​രാ​വി​ൽ ഒ​ത്തു​ചേ​രും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - M.G. Sreekumar Musical Program
Next Story