എം.ജി കണ്ണന്റെ വിയോഗം തീരാനഷ്ടം -രാജു കല്ലുംപുറം
text_fieldsമനാമ: പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റും, ഒരു പതിറ്റാണ്ടു കാലം പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗവും, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റുമായിരുന്ന എം.ജി കണ്ണന്റെ വിയോഗം പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും, യു. ഡി.എഫിനും തീരാ നഷ്ടമാണെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിസ്സാരവോട്ടുകൾക്ക് ആണ് അടൂർ നിയമ സഭാ മണ്ഡലത്തിൽ എം.ജി കണ്ണൻ പരാജയപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അടൂർ മണ്ഡലത്തിലും, പത്തനംതിട്ട ജില്ലയിലും സാമൂഹിക- സാംസ്കാരിക- മത സംഘടനകളുടെ യോഗങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്ന എം.ജി കണ്ണൻ തന്റെ പ്രവർത്തനം മൂലം സമൂഹത്തിലെ പാർശ്വവത്കരിക്കപെട്ട സമൂഹത്തിന്റെയും, സാധാരണക്കാരുടെയും ദൈനംദിന ജീവിതത്തിൽ തന്റെ പ്രവർത്തനം കൊണ്ട് മാറ്റം ഉണ്ടാക്കുവാൻ ശ്രമിച്ച നേതാവ് ആയിരുന്നു എം.ജി കണ്ണൻ എന്ന് രാജു കല്ലുംപുറം അനുസ്മരിച്ചു. ബഹ്റൈൻ ഒ.ഐ.സി.സി അടൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനത്തിൽ പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പം ആയിരുന്നു എം.ജി കണ്ണൻ ബഹ്റൈൻ സന്ദർശിച്ചത്.
ആ സന്ദർശനത്തിലൂടെ നിരവധി ആളുകളുമായി സൗഹാർദം പുലർത്തുവാനും അദ്ദേഹത്തിന് സാധിച്ചു. എം.ജി കണ്ണന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ, അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് സിബി അടൂർ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

