എം.ജി. കണ്ണൻ പ്രതിസന്ധികളോട് പടവെട്ടിവന്ന ജനകീയ നേതാവ് -ഒ.ഐ.സി.സി
text_fieldsഎം.ജി. കണ്ണൻ അനുസ്മരണ യോഗത്തിൽനിന്ന്
മനാമ: താഴെ തട്ടിൽനിന്ന് കഠിനാധ്വാനത്തിലൂടെ കടന്നുവന്ന, പ്രതിസന്ധികളെ ഊർജമാക്കിയ പാർട്ടിയിലെ ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായിരുന്നു എം.ജി. കണ്ണനെന്ന് അനുസ്മരണ യോഗത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി. അടൂർ അസംബ്ലി മണ്ഡലത്തിലെ ജനപ്രതിനിധിയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ അദ്ദേഹത്തെ അനുസ്മരിച്ചത് അടൂരിന് ഒരു എം.എൽ.എ അല്ലായിരുന്നു രണ്ട് എം.എൽ.എമാർ ഉണ്ടായിരുന്നു എന്നു പറഞ്ഞാണ്.
അത് അദ്ദേഹത്തിന്റെ ജനപ്രീതി വെളിവാക്കുന്നതായിരുന്നു. അടൂർ അസംബ്ലി മണ്ഡലത്തിലെ അടുത്ത ഇലക്ഷനിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുക്കുമ്പോഴാണ് ഈ അപ്രതീക്ഷിത വിയോഗം. കണ്ണന്റെ വിയോഗത്തിലൂടെ ജില്ലയിലെ കോൺഗ്രസിന്റെ ജനകീയ മുഖമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. യോഗത്തിന് ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും സ്റ്റാൻലി കിളിവയൽ നന്ദിയും രേഖപ്പെടുത്തി. ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനുമാത്യു, ജീസൺ ജോർജ്, ഷമീം കെ.സി, സയ്യിദ് എം.എസ്, നാഷനൽ കമ്മിറ്റി ഉപാധ്യക്ഷന്മാരായ അഡ്വ. ഷാജി സാമുവേൽ, ജവാദ് വക്കം, സുമേഷ് ആനേരി, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ, ജില്ല പ്രസിഡന്റുമാരായ മോഹൻ കുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, റംഷാദ് ആയിലക്കാട്, ചന്ദ്രൻ വളയം, ജില്ല ഭാരവാഹികളായ വർഗീസ് മാത്യു, ശോഭ സജി, കോശി ഐപ്പ്, സന്തോഷ് ബാബു, ബിബിൻ മാടത്തേത്ത്, ഷാജി കെ. ജോർജ്, ക്രിസ്റ്റി, ബിനു കോന്നി, എബിൻ ആറന്മുള, ഈപ്പൻ തിരുവല്ല, എബി ജോർജ്, എബിൻ മാത്യു ഉമ്മൻ, കുഞ്ഞഹമ്മദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബിജു രാജു, എബ്രഹാം, ടോം, ബിജു സദൻ, പ്രസാദ്, അതുൽ പ്രസാദ്, അനുവർഗീസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

