Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യക്കടത്ത്​:...

മനുഷ്യക്കടത്ത്​: 2015-2017 കാലത്ത്​ ബഹ്​റൈനിൽ രജിസ്​റ്റർ ചെയ്​തത്​ 56 കേസുകൾ

text_fields
bookmark_border
മനുഷ്യക്കടത്ത്​: 2015-2017 കാലത്ത്​ ബഹ്​റൈനിൽ രജിസ്​റ്റർ ചെയ്​തത്​ 56 കേസുകൾ
cancel

മനാമ: 2015-2017 കാലത്ത്​ ബഹ്​റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്​ 56 കേസുകൾ രജിസ്​റ്റർ ചെയ്​തതായി റിപ്പോർട്ട്​. ഇതിൽ 98 ഇരകളാണ്​ ഉൾപ്പെട്ടത്​. ഇവരിൽ അധികവും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന്​ ‘യു.എൻ ഒാഫിസ്​ ഒാൺ ഡ ്രഗ്​സ്​ ആൻറ്​ ക്രൈം’ (യു.എൻ.ഒ.ഡി.സി) വ്യക്തമാക്കി. മനുഷ്യക്കടത്തിനെതിരെ ബഹ്​റൈനിൽ നിലവിലുള്ള നിയമം സമഗ്രമാണെന ്ന്​ ഇതു സംബന്ധിച്ച റിപ്പോർട്ട്​ (​​േഗ്ലാബൽ റിപ്പോർട്ട്​ ഒാൺ ട്രാഫിക്കിങ്​ ഇൻ പേഴ്​സൺസ്​) പറയുന്നു.
2015ൽ മന ുഷ്യക്കടത്തുകേസിൽ ആറ്​ വനിതകൾക്ക്​ ശിക്ഷ ലഭിച്ചിട്ടുണ്ട്​. 2016ൽ മൂന്ന്​ പുരുഷൻമാർക്കും അഞ്ച്​ സ്​ത്രീകൾക്കും ശിക്ഷ വിധിച്ചു. 2017ൽ ഇൗ കേസിൽ ആർക്കും ശിക്ഷ ലഭിച്ചിട്ടില്ല. കുറ്റക്കാരെന്ന്​ കണ്ടെത്തിയവർ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കിഴക്ക്​^ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരും സ്വദേശികളുമാണ്​. വിവിധ കേസുകൾ വിലയിരുത്തി പ്രാദേശികമായും ദേശീയ തലത്തിലും നടക്കുന്ന മനഷ്യക്കടത്തി​​​െൻറ സ്വഭാവം റിപ്പോർട്ട്​ പഠന വിധേയമാക്കുന്നുണ്ട്​. ലോകത്തെല്ലായിടത്തും സ്​ത്രീകളും കുട്ടികളുമാണ്​ മിക്ക കേസുകളിലും മനുഷ്യക്കടത്തിലെ ഇരകൾ. ഇതിൽ തന്നെ, ഭൂരിഭാഗം പേരെയും ലൈംഗിക ചൂഷണത്തിനാണ്​ ഇരയാക്കുന്നത്​. 35 ശതമാനം പേരെ നിർബന്ധിത തൊഴിൽ ചെയ്യിക്കുന്നു. ബഹ്​റൈ​നിലെ 2015-2017 കാലത്തെ കണക്കനുസരിച്ച്​ 81 ഇരകളും ലൈംഗിക ചൂഷണത്തി​​​െൻറ പരിധിയിലാണ്​ വരുന്നത്​. 17 പേർ നിർബന്ധിത തൊഴിലിന്​ ഇരയാക്കപ്പെട്ടവരാണ്​.
ഇതിൽ 45 പേർ കിഴക്ക​േന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 27 പേർ കിഴക്കൻ യൂറോപ്പിൽ നിന്നും മധ്യേഷ്യയിൽ നിന്നുമായുള്ളവരാണ്​. അഞ്ചുപേർ സബ്​ സഹാറൻ ആഫ്രിക്കക്കാരാണ്​. ദക്ഷിണ അമേരിക്കയിൽ നിന്നുള്ള നാലുപേരും വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള മൂന്നുപേരും ഇരകളാക്കപ്പെട്ടു.
കഴിഞ്ഞ വർഷം ആദ്യ ആറുമാസങ്ങൾക്കിടയിൽ, മനുഷ്യക്കടത്താണെന്ന്​ സംശയിക്കുന്ന 22 കേസുകൾ പബ്ലിക്​ പ്രൊസിക്യൂഷന്​ കൈമാറിയിരുന്നു.വേതനം നൽകാതിരിക്കൽ, പാസ്​പോർട്ട്​ പിടിച്ചുവെക്കൽ, പീഡനം, കരാർ ലംഘനം തുടങ്ങി പ്രവാസികളുടെ നിരവധി പ്രശ്​നങ്ങളിൽ ബഹ്​റൈനിലെ ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) കേസെടുത്തിട്ടുണ്ട്​.
2017 ഫെബ്രുവരിയിൽ ഇവിടെ മനുഷ്യക്കടത്തി​​​െൻറ ഇരകൾക്കായുള്ള ‘നാഷനൽ റെഫറൽ മെക്കാനിസം’ (എൻ.ആർ.എം) നിലവിൽ വന്നശേഷം പോയ വർഷം ​വരെ, പല കേസുകളും ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറുകയുണ്ടായി.
മനുഷ്യക്കടത്ത്​ തടയാൻ വിവിധ സർക്കാർ വകുപ്പുകളെയും സർക്കാറിതര സ്​ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഇലക്​ട്രോണിക്​ സംവിധാനം നിലവിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:men kidnapping issueBahrain News
News Summary - men kidnapping issue, Bahrain news
Next Story