Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘രുചിയോർമകൾ’ മാതൃദിന...

‘രുചിയോർമകൾ’ മാതൃദിന സംഗമം

text_fields
bookmark_border
‘രുചിയോർമകൾ’ മാതൃദിന സംഗമം
cancel

മനാമ: അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം ‘സർഗവേദി’ സംഘടിപ്പിച്ച ‘രുചിയോർമകൾ’ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിരൽത്തുമ്പിലെ ഒരു ക്ലിക്കിൽ ഫാസ്റ്റ് ഫുഡുകൾ വീട്ടുമുറ്റത്തെത്തുന്ന ഇക്കാലത്ത്, ഉമ്മമാരുടെ കൈപ്പുണ്യവും അവർ പകർന്നുനൽകിയ തനിമയാർന്ന രുചിക്കൂട്ടുകളും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിത വിഭാഗം ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഉമ്മമാർ തയാറാക്കിയ വൈവിധ്യമാർന്ന പരമ്പരാഗത പലഹാരങ്ങളും വിഭവങ്ങളും നാടൻ രുചിയുടെ ഗൃഹാതുരത്വം പകർന്നു.

ഏരിയ ഓർഗനൈസർ മെഹ്റ മൊയ്‌തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഉമ്മുഅമ്മാർ പ്രബന്ധം അവതരിപ്പിച്ചു. ദിയ നസീം, റഷീദ ബദർ, മെഹർ നദീറ എന്നിവർ ഗാനമാലപിച്ചു. മനാമ, ഗുദൈബിയ, സിഞ്ച് യൂണിറ്റുകൾ സംഘ ഗാനം അവതരിപ്പിച്ചു. സലീന നവാസ്, നസീറ ഉബൈദ്, ഷമീമ മൻസൂർ എന്നിവർ 'മാതൃദിന ചിന്തകൾ' എന്ന വിഷയത്തിൽ സംസാരിച്ചു. പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ മാതൃത്വത്തിൻ്റെ മഹത്വവും സ്നേഹവും പങ്കുവെക്കാൻ ലഭിച്ച അപൂർവ നിമിഷമായി പരിപാടി മാറിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബുഷ്‌റ ഹമീദിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സർഗവേദി കൺവീനർ റസീന അക്ബർ സമാപനം നിർവഹിച്ചു.

ശമ്മാസ്, സുആദ ഇബ്രാഹിം, ജസീന അഷ്‌റഫ്‌ , മെഹർ നദീറ എന്നിവർ നേതൃത്വം നൽകിയ പരിപാടി ഖദീജ ഖൻസ, സഫ ഷാഹുൽ ഹമീദ് എന്നിവർ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMothers dayBahrainmanama.
News Summary - "Memories of Taste" Mother's Day Meet"Memories of Taste" Mother's Day Meet
Next Story