ഓർമകളിൽ അണയാത്ത സി.എച്ച് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു
text_fieldsഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
മാപ്പിളപ്പാട്ട് മത്സരം
മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫാ ഏരിയ കമ്മിറ്റി ഒക്ടോബർ മൂന്നിന് സംഘടിപ്പിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് സാജിദ് കൊല്ലിയിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി ഫൈസൽ കണ്ടീതാഴ ഉദ്ഘാടനം ചെയ്തു.
ഫസലുറഹ്മാൻ ഖിറാഅത്ത് നടത്തി. മാപ്പിളകലാ അക്കാദമി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മാപ്പിളകലകളെക്കുറിച്ചും കേരള ന്യൂനപക്ഷ സമുദായത്തിൽ വിവിധ തലങ്ങളിൽ ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും സദസ്സിനോട് സംവദിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ്, മുൻ സംസ്ഥാന സെക്രട്ടറിയും ഹരിത കലാവേദി ചെയർമാനുമായ എം.എ. റഹ്മാൻ, ട്രഷറര് സിദ്ദീഖ് എം.കെ എന്നിവർ സംസാരിച്ചു. 15ൽപരം മത്സരാർഥികളുടെയും മറ്റ് ഗായകരുടെയും ആലാപനം സദസ്സിന് കുളിർമയേകി.
കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറിയും ബഹ്റൈൻ മാപ്പിള കലാരംഗത്ത് പ്രവർത്തന പാരമ്പര്യമുള്ള നിസാർ ഉസ്മാൻ, കേരള അഗ്രികൾചർ യൂനിവേഴ്സിറ്റി കലാപ്രതിഭയും സി.ബി.എസ്.ഇ സ്കൂൾ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാംസ്ഥാനക്കാരനുമായ അബ്ദുൽ ഗഫൂറും വിധികർത്താക്കളായി. കെ.എം.സി.സി ഭാരവാഹികളായ കുഞ്ഞഹമ്മദ്, ഫസലുറഹ്മാൻ, സഫീർ കെ.പി, മുസ്തഫ കെ, നിസാർ മാവിലി, സജീർ സി.കെ, നസീർ ഉറുതൊടി, താജുദ്ദീൻ പി ഇർഷാദ് കരുനാഗപ്പള്ളി, അബ്ദു റസാഖ് അമാനത്ത്, മുസ്തഫ പട്ടാമ്പി, റസാക്ക് മണിയൂർ, ആസിഫ് കെ.വി, സിദ്ദീഖ് എ.പി, ശംസുദ്ദീൻ തില്ലങ്കേരി, മുഹമ്മദ് ചാലിക്കണ്ടി, കാജാഹുസൈൻ, ഉസ്മാൻ ടിപ്ടോപ്, റാഷിദ് കരുനാഗപ്പള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് സ്വാഗതവും ഷമീർ വി.എം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

