മേഘ്ന ആനന്ദ് പപ്പുവിന് കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ജൂനിയർ കിരീടം
text_fieldsമേഘ്ന ആനന്ദ് പപ്പു, പവിത്ര നായർ, ബാല ശ്രീവാസ്തവ
മനാമ: നാലു മാസത്തോളം നീണ്ട കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇന്‍റർനാഷനൽ ഓൺലൈൻ ക്വിസിൽ ബഹ്റൈനിൽനിന്നുള്ള മേഘ്ന ആനന്ദ് പപ്പു ജൂനിയർ കിരീടം നേടി. ജനറൽ, ഐ.ക്യു, ഓഡിയോ വിഷ്വൽ, റാപിഡ് ഫയർ റൗണ്ടുകൾ ഉൾപ്പെട്ട മത്സരങ്ങളിൽ ഘാന, പാകാസ്താൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, കുവൈത്ത് എന്നി രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു.
ഒമാനിൽനിന്നുള്ള പവിത്ര നായർ, ബഹ്ൈറനിൽ നിന്നുള്ള ബാല ശ്രീവാസ്തവ യാരാമെല്ലി എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പും സെക്കന്‍ഡ് റണ്ണർ അപ്പുമായി. അനീഷ് നിർമലൻ, അരുൾ ദാസ് തോമസ്, ബോണി ജോസഫ്, അജയ് നായർ എന്നിവരടങ്ങുന്ന പാനലാണ് ക്വിസ് നിയന്ത്രിച്ചത്. മാർച്ച് 24ന് കെ.സി.എ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

