മെഗാമാർട്ട് ഗുഡ്നെസ് കാമ്പയിൻ
text_fieldsമെഗാമാർട്ട് ഗുഡ്നെസ് കാമ്പയിനിൽനിന്ന്
മനാമ: ബാബസൺസ്/മെഗാമാർട്ട് ജീവനക്കാർക്കായി നടത്തിയ ആറുമാസം നീണ്ട ഗുഡ്നെസ് കാമ്പയിൻ സമാപിച്ചു. സെഗയ്യയിലെ ബി.എം.സി ഓഡിറ്റോറിയത്തിൽ സമാപനത്തോടനുബന്ധിച്ച് അവാർഡ് ദാന ചടങ്ങ് നടന്നു. എല്ലാ ഔട്ട്ലെറ്റുകളിലെയും വിതരണകേന്ദ്രം, ഓഫിസുകൾ എന്നിവയിലെയും ജീവനക്കാർ പങ്കെടുത്തു.
ഹ്യൂമൻ റിസോഴ്സ് ടീം എല്ലാ വർഷവും നടത്തുന്ന ജീവനക്കാരുടെ ഇടപഴകൽ പരിപാടിയാണ് ഗുഡ്നെസ് കാമ്പയിൻ. ജീവനക്കാർക്കായി നിരവധി ടൂർണമെന്റുകളും മത്സരങ്ങളും നടന്നു. ബാബസൺസ്/മെഗാമാർട്ട് ജനറൽ മാനേജർ അനിൽ നവാനി, പരിപാടി വിജയകരമായി സംഘടിപ്പിച്ച ഹ്യൂമൻ റിസോഴ്സ് ടീമിനെ അഭിനന്ദിച്ചു.
ഈ കാമ്പെയ്നെ പിന്തുണച്ച എല്ലാ ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

