മെഗാമാർട്ട് 17ാമത് ശാഖ റിഫ അൽ ഷമാലിയിൽ തുറന്നു
text_fieldsമെഗാമാർട്ടിന്റെ 17ാമത് ശാഖ റിഫ അൽ ഷമാലിയിൽ ബഹ്റൈൻ പാർലമെന്റ് അംഗം നജുബ് അൽ കവാരി ഉദ്ഘാടനം ചെയ്യുന്നു. മെഗാമാർട്ട് ആൻഡ് ബാബാ സൺസ് ജനറൽ മാനേജർ
അനിൽ നവാനി സമീപം
മനാമ: മെഗാമാർട്ടിന്റെ 17ാമത് ശാഖ റിഫ അൽ ഷമാലിയിൽ തുറന്നു. ബഹ്റൈൻ പാർലമെന്റ് അംഗം നജുബ് അൽ കവാരി ഉദ്ഘാടനം നിർവഹിച്ചു. മെഗാമാർട്ട് ആൻഡ് ബാബാ സൺസ് ജനറൽ മാനേജർ അനിൽ നവാനി സന്നിഹിതനായിരുന്നു. ഗുണനിലവാരമുള്ള സാധനങ്ങൾ മികച്ച നിരക്കിൽ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അനിൽ നവാനി പറഞ്ഞു.
എല്ലാ വർഷവും പുതിയ ഷോറൂമുകൾ തുറന്നുകൊണ്ട് പ്രാദേശിക ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാമാർട്ടിൽ ഈ മാസം മുപ്പതുവരെ പ്രത്യേക ഓഫറുകൾ ലഭ്യമായിരിക്കും.

