െഎ.പി.എൽ മെഗാ ക്വിസ് നാളെ മുതൽ
text_fieldsമനാമ: െഎ.പി.എൽ ആവേശത്തിനൊപ്പം ഗൾഫ് മാധ്യമം ബഹ്റൈനും. െഎ.പി.എല്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയ മെഗാ ക്വിസ് മത്സരത്തിന് നാളെ തുടക്കം കുറിക്കുന്നു. സ്കോഡയുമായി ചേർന്നൊരുക്കുന്ന മത്സരം നവംബർ 10 വരെ നീണ്ടുനിൽക്കും. ലുലു ഹൈപ്പർമാർക്കറ്റ്, മെഗാമാർട്ട്, സെനിത്ത് എന്നിവരാണ് മത്സരത്തിെൻറ മറ്റ് സ്പോൺസർമാർ.
ഗൾഫ് മാധ്യമം പത്രത്തിലും വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലുമായി ദിവസം ഒാരോ ചോദ്യമാണ് പ്രസിദ്ധീകരിക്കുക. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ബഹ്റൈനിൽ താമസിക്കുന്ന ആർക്കും മത്സരത്തിൽ പെങ്കടുക്കാം. ഉത്തരങ്ങൾ ഒാൺലൈനായാണ് നൽകണ്ടേത്. ഇതിനുള്ള ലിങ്ക് വെബ്സൈറ്റിലും പത്രത്തിലും സമൂഹമാധ്യമങ്ങളിലും നൽകും.
ദിവസവും രണ്ടു വിജയികൾക്ക് 10 ദീനാറിെൻറ ലുലു ഹൈപ്പർമാർക്കറ്റ്/മെഗാമാർട്ട് ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. രണ്ട് മെഗാ പ്രൈസ് വിജയികൾക്ക് 100 ദീനാറിെൻറ സെനിത്ത് 43 ഇഞ്ച് സ്മാർട്ട് എൽ.ഇ.ഡി ടി.വി സമ്മാനം ലഭിക്കും. കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.

