പാപ സ്വപ്നഭവനം - സുവർണം 2025 മെഗാ മ്യൂസിക്കൽ ഇവന്റ് ഇന്ന്
text_fieldsരഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ടീമിനെ സംഘാടകർ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ - ബഹ്റൈൻ ബി.എം.സിയുടെ സഹകരണത്തോടെ സൽമാബാദ് ഗൾഫ് എയർ ക്ലബിൽ നടത്തുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണം 2025 മെഗാ മ്യൂസിക്കൽ ഇവന്റ് ഇന്ന്. പരിപാടിയിൽ പങ്കെടുക്കുവാനായി ബഹ്റൈനിൽ എത്തിച്ചേർന്ന രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീമിനെ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു. കൂടാതെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന കെ.യു ജനീഷ് കുമാർ എം.എൽ.എയും എത്തിച്ചേർന്നിട്ടുണ്ട്. പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ യൂണികോൺ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ്. പരിപാടിയുടെ ഭാഗമായി അസോസിയേഷൻ ബഹ്റൈനിലെ പത്തനംതിട്ടക്കാരായ പ്രവാസിക്ക് സ്വപ്നഭവനം നിർമിച്ച് നൽകും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

